എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തുരത്താം കൊറോണയെ'''

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

                                      
ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
                                
നിന്നെ തുരത്താൻ ഞങ്ങൾ വരുന്നു
അകലം പാലിച്ചും, മാസ്ക് ധരിച്ചും
ശുചിത്വവുമായി ഞങ്ങൾ വരുന്നു
പ്രതിരോധിക്കാം, അതിജീവിക്കാം
നമുക്ക് നമ്മെ രക്ഷിക്കാം
                            
ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
                               
പുറത്തു പോയി വരുമ്പോഴെല്ലാം
കൈകൾ നന്നായ് കഴുകേണം
മരുന്നില്ല,വാക്‌സിനുമില്ല അതിനാൽ
നമ്മൾ കരുതലോടെ ഇരിക്കേണം
പേടി വേണ്ട ഭീതി വേണ്ട
ജാഗ്രതയോടെ ഇരിക്കേണം

ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി

ജാതിയില്ല മതമില്ല
ഒന്നായ് നമ്മൾ പൊരുതേണം
അറിവിൻ ആശയമറിയേണം
അറിവുകേട് കാട്ടാതെ
അതിജീവിക്കാം കൊറോണയെ

അഭിരാമി. എ.എസ്
7B എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത