എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ

അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഉള്ളതാണ് അമ്മൂട്ടിയുടെ വീട്. അവളുടെ അച്ഛൻ ഗൾഫിലാണ്‌. അമ്മ നാട്ടിൽ നേഴ്സ് ആണ്. എല്ലാ വെക്കേഷനും അച്ഛൻ നാട്ടിൽ വരാറുണ്ട്. ഈ വെക്കേഷനും അച്ഛൻ നാട്ടിൽ വരാൻ ഇരിക്കാണ്, അതിനുള്ള കാത്തിരിപ്പിലാണ് അവൾ. എന്നാൽ ഈ പ്രാവശ്യം സ്കൂളുകൾ പരീക്ഷകളൊന്നും നടക്കാതെ നേരത്തെപൂട്ടി .ടീച്ചർ പറഞ്ഞു കൊറോണ കാരണമാണ് നേരത്തെ അടക്കുന്നതെന്ന്. വെക്കേഷൻ ആയിട്ടും അമ്മൂമ്മ പുറത്തു കളിയ്ക്കാൻ വിടുന്നില്ല. ഇപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, അച്ഛന് നാട്ടിൽ വരാൻ കഴിയാതെ അമ്മൂമ്മയും കരയുന്നു. ഇപ്പോൾ കുറച്ചു ദിവസമായി അമ്മയും വീട്ടിൽ വരുന്നില്ല, ആദ്യമെല്ലാം ഞാനും കരഞ്ഞിരുന്നു.... ഇപ്പോൾ അവൾ അപ്പൂപ്പന്റെ കൂടെയിരുന്ന് ടീവിയിൽ വാർത്തയൊക്കെ കാണാറുണ്ട്. കൊറോണ എന്ന മഹാമാരി ഈ ലോകത്തെ എത്ര മാത്രം നശിപ്പിച്ചു എന്ന് അവൾക്ക് മനസ്സിലായി. തന്റെ അമ്മ ഉൾപ്പെടെ ഉള്ളവർ തന്റെ കുടുംബത്തെ പോലും മറന്ന് അതിനെതിരെ നടത്തുന്ന പോരാട്ടങ്ങളും അവൾക്കറിയാം. ഒരു ദിവസം അപ്പൂപ്പന്റെ മടിയിൽ കയറിയിരുന്ന് അവൾ പറഞ്ഞു "അപ്പൂപ്പാ... എനിക്കും അമ്മയെപ്പോലെ ഭൂമിയിലെ മാലാഖ ആകണം". 

അതുൽ കൃഷ്ണ പി എസ്
3 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ