ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കണ്ണീരുറഞ്ഞ് ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണീരുറഞ്ഞ് ലോകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണീരുറഞ്ഞ് ലോകം

ലോകം നിശബ്ദമാവുകയാണ്. മരണത്തിൻറെ പുതപ്പിൽ ലക്ഷങ്ങൾ. ഓരോ ജീവൻ പിടഞ്ഞൊടിയുമ്പോഴും ഭയം കൂടുകയാണ് . കൊറോണ എന്ന മഹാമാരിയിൽ നിന്നും അതിജീവിക്കാൻ പരിശ്രമിക്കുകയാണ് ലോകം മുഴുവനും.  സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് ദൈവത്തിൻറെ സ്വന്തം മാലാഖമാർ.കടൽ കടന്നു വന്ന് കോവിഡ് ഓരോരുത്തരുടെയും ഉറക്കം കെടുത്തി.സ്പാനിഷ് ഫ്ലൂ എന്ന ഭീകരമായ മഹാമാരിക്ക് ശേഷം ഇത് ആദ്യമായാവാം ലോകം ഇങ്ങനെ ഭയന്നുവിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത്. മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തം. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയ അനാവശ്യ കടന്നുകയറ്റങ്ങൾക്കെല്ലാം വൻതിരിച്ചടി വാങ്ങിയിട്ടുണ്ട്. മനുഷ്യന്റെ ദുരാഗ്രഹത്തേയും അഹന്തയെയും അടിച്ചമർത്താൻ വേണ്ടി വന്ന ഒന്നാണ് ഈ കൊലയാളി വൈറസ്. പ്രകൃതി മനുഷ്യന് ഒരു അമ്മയെപ്പോലെയാണ് .നമുക്ക് വേണ്ടതെല്ലാം അത് തരുന്നു .എന്നാൽ നമ്മൾ പകരം കൊടുക്കുന്നത് എന്താണ് ? നികത്തപ്പെട്ട വയലുകളും, കുന്നുകളും, കാടുകളും, നീർച്ചാലുകളും .ഇവ പിന്നീട് നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്. നമ്മെ പരിപാലിച്ചും, സ്നേഹിച്ചും ,വാത്സ്യലിച്ചും, കഴിഞ്ഞിരുന്ന പ്രകൃതി ഇന്ന് പ്രതികാരങ്ങളുടെ ദുർഗ്ഗയായി മാറിയിരിക്കുകയാണ്. അഖില പരാപര സൃഷ്ടാവിന്റെ സൃഷ്ടികളിൽ ഒന്നാണ് പ്രകൃതി. അതിനെ നാം നല്ലവണ്ണം പരിപാലിക്കണം. നമ്മുടെ മുന്നിലൂടെ തന്നെ പല പാഠങ്ങളും കടന്നുപോയി. പ്രളയം,സുനാമി, നിപ തുടങ്ങിയവ .ജാതിയുടെയും മതത്തിനെയും പേരിൽ കലഹിച്ചിരുന്നവർ ഇതിന്റെ എല്ലാം മുന്നിൽ മുട്ടുകുത്തി.എന്നിട്ടും മനുഷ്യർ പഠിച്ചില്ല.ഇനിയും ഓരോ ദുരന്തങ്ങൾ മനുഷ്യർക്ക് മുന്നിൽ കാത്തുനിൽപുണ്ട്.ശുചിത്വം ആണ് പ്രധാനം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കണം .നമ്മുടെ ശരീരം വൃത്തിയാക്കണം .ഏതു പ്രതിസന്ധിയെയും മനക്കരുത്ത് കൊണ്ട് നേരിടാൻ കഴിയും .അതിനു മന്ത്രിമാരും ആരോഗ്യപ്രവർത്തകരും രാജ്യസ്നേഹികളും മറ്റെല്ലാവരും കൂടെയുണ്ട് .എന്നിട്ട് ഈ ലോകം ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കും.

ഫാത്തിമത്ത് റിഫ ബി
8 B ജി എച്ച് എസ് എസ് കണ്ണാടിപറമ്പ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം