ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട


ആരോണിൻ്റെ അച്ഛനമ്മനാർക്ക് ടെക്നോപാർക്കിലാണ് ജോലി. അരോൺ അവരുടെ എക മകനാണ്. ലോക്ക്ഡൗൺ കാരണം അവർ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. അവർ എപ്പോഴും ലാപ്പ്ടോപ്പിന് മുൻപിൽ തന്നെ.അരോണിന് കൂടെ കളിക്കാൻ ആരുമില്ല.അവൻ കുറച്ച് നേരം ടി വി കാണും ,പിന്നെ ചിത്രം വരയ്ക്കും ,കുറച്ച് നേരം കളിക്കും, അവന് ആകെ ബോറടിച്ചു.അച്ഛനമ്മമാരുടെ അടുത്തു പോയാൽ അവർ കണ്ണുരുട്ടും. അവൻ പതുക്കെ ഫ്ലാറ്റിൻ്റെ വാതിൽ തുറന്ന് പുറത്തിറങ്ങി.അപ്പോഴാണ് അവന് ടി വി യിൽ മുഖ്യമന്ത്രി പറഞ്ഞത് ഓർമ്മ വന്നത്.പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അവൻ വീണ്ടും അകത്തു കയറി മാസ്ക് ധരിച്ചു പുറത്തിറങ്ങി .ഫ്ലാറ്റിൻ്റെ ഇടനാഴിയിലൂടെ വെറുതെ നടന്നു .പുറത്തെങ്ങും ആരുമില്ല. അപ്പോഴാണ് വാതിൽ തുറന്ന് ഒരങ്കിൾ പിറത്തേക്ക് വന്നത് .എന്താ മോനേ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്? അങ്കിൾ ചോദിച്ചു . അങ്കിൾ അടുത്ത് വന്നപ്പോൾ അവൻ പിന്നോട്ട് മാറി. എന്നാൽ അപ്പോഴേയ്ക്കും അങ്കിൾ അവൻ്റെ കൈയിൽ പിടിച്ചിരുന്നു. അവൻ കുതറി മാറി തൻ്റെ ഫ്ലാറ്റിലേക്ക് ഓടി . എത്തിയ ഉടൻ തന്നെ രണ്ടു കൈകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി. അവൻ അച്ഛനോടും അമ്മയോടും ഈ കാര്യങ്ങൾ പറഞ്ഞു. അടുത്ത ദിവസം ആരോഗ്യ വകുപ്പ് ഉദ്ദോഗസ്ഥർ അറിയിച്ചപ്പോഴാണ് ആ അങ്കിളിന് കോവിഡ് 19 നാണെന്ന് അറിഞ്ഞത്. ഈ വാർത്ത കേട്ട് അവർ ഞെട്ടി. അവർ അവനെ ക്വാറൻ്റനിലാക്കി. ഇന്ന് 15 ദിവസമാകുന്നു .ഇതുവരേയും രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. വേണ്ട സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തതിനാൽ വൻ വിപത്തിൽ വിപത്തിൽ നിന്നും രക്ഷപ്പെട്ടു.

അനിഷ്മ മേരി
3 D ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ