ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീടിനെ വിറപ്പിക്കും നാടിനെ വിറപ്പിക്കും വേദനകളെരിയുന്ന കാലമല്ലോ യാതനകളൊഴിയാത്ത കാലമല്ലോ മൺകൂനപോലെ കാണുന്നു ഭൂമിയിൽ മൃതദേഹ കൂമ്പാരമെന്നറിയു മനുഷ്യാ, നീ വെറും മൃതദേഹമെന്നറിയൂ ലോക മഹാമാരി കോറോണയെങ്ങും അട്ടഹാസങ്ങൾ മുഴക്കിടുന്നു പ്രാണനും പ്രാണന്റെ പ്രാണനും വേണ്ടി ഒറ്റയ്ക്ക് നെട്ടോട്ടമോടിടുന്നു ഭൂമാത കരയുന്നു പറയുന്നു നമ്മോട് എല്ലാം വരുത്തിയോർ നിങ്ങളല്ലോ വിധിയാണ് മക്കളെ പ്രതിമരുന്നില്ലല്ലോ നിങ്ങൾക്ക് നിങ്ങളെ കാവലുള്ളു ഇറ്റാലിയമേരിക്ക ചൈനയും സ്‌പൈനുമി കുഞ്ഞനുമുമ്പിൽ മുട്ടുകുത്തി കുഞ്ഞനല്ല ഇവൻ രാക്ഷസനാണിവൻ അസുരവംശത്തിന്റെ പുതുനായകൻ ആയിരമായിരം ചത്തൊടുങ്ങുമ്പോഴും മതിയായതില്ലേ നിന്നട്ടഹാസം അട്ടഹസിച്ചോളൂ വേണ്ടുവോളം നീ ഞങ്ങൾ നിന്നടിമയായ് തീരുകില്ല ഭരണസംരക്ഷകർ ,ആതുരസേവകർ , നിയമത്തിൻ പാലകർ കാവലുണ്ടേ ഞങ്ങളീ ഭൂമിയിൽ നിന്നുമുറപ്പാണ് നിന്നെയെന്നേക്കുമായ് തൂത്തെറിയും പ്രതിരോധമല്ലാതെ മറ്റെന്തുവഴിയാണീ രാക്ഷസവിത്തിനെ തിർത്തീടുവാൻ കൂട്ടരെയൊറ്റക്ക് നിൽക്കണം നമ്മൾ മനസ്സുകൊണ്ടൊന്നിച്ചു ചേർന്നിടുവാൻ എങ്കിലുമമ്മേ ഭൂലോകമാതേ ഞങ്ങൾ കുരുന്നുകൾ പ്രാർത്ഥിക്കുന്നു മക്കളാം ഞങ്ങൾതൻ തെറ്റുകൾ മാപ്പാക്കി ഒട്ടാകെ ശാന്തി പരത്തീടണേ ശാന്തിതൻ ദീപം തെളിച്ചീടണേ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത