സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/നാശം വിതക്കരുത്
നാശം വിതക്കരുത്
മഞ്ഞുതുള്ളികൾ ചെറുപുഞ്ചിരിയോടെ സൂര്യ ലേഖയുടെ അരികിൽ എത്തുകയാണ്.പുഷ്പങ്ങൾ വാർധക്യത്തിലേക്കു കടക്കുന്നു. ചിത്രശലഭങ്ങൾ തേൻ നുകരുന്നതിനായി പറന്നകലുന്നു. തലമുടി പാറിപ്പറത്തി ചെറിയ പുഞ്ചിരിയോടെ അവൾ കാൽപാദങ്ങൾ മണ്ണിലേക്ക് ഇറക്കി വച്ചു.രാത്രിയിൽ ഉണ്ടായിരുന്ന അതിശക്തമായ മഴ കാരണം ഭൂമി തണുത്ത് വിറച്ചിരുന്നു. പക്ഷേ അവൾ കണ്ട ആ കാഴ്ച മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ദു:ഖത്തെ വിളിച്ചുണർത്തി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ മെല്ലെ അവിടെ വളർന്നിരുന്ന ചെടിയെ തൊട്ടു തലോടിക്കൊണ്ട് അടുത്തു തന്നെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകളിലേക്ക് കണ്ണോടിച്ചു.അടുത്തൊരു ചവറ്റുകൊട്ട ഉണ്ടായിരുന്നിട്ടുപോലും ആരും അതിൽ പ്ലാസ്റ്റിക് നിക്ഷേപിച്ചിരുന്നില്ല. അപ്പോൾ ആരോ ഒരാൾ അവളുടെ അടുത്തേക്ക് ഒരു പ്ലാസ്റ്റിക് കവർ വലിച്ചെറിഞ്ഞു. അവൾ പ്ലാസ്റ്റിക് ഓരോന്നായി പെറുക്കിയെടുത്ത് ചവറ്റുകൊട്ടയിലേക്ക് നിക്ഷേപിക്കാൻ തുടങ്ങി. ഇതു കണ്ടു വന്ന ഒരാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവർ ചവറ്റുകൊട്ടയിൽ നിക്ഷേപിച്ചു. അവൾക്ക് അതു കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അവളുടെ മനസ്സ് സംതൃപ്തി നിറഞ്ഞിരുന്നില്ല. ഓരോ പ്രദേശവും ഇങ്ങനെ പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കും. അവിടെയും ഓരോ കുട്ടികളുണ്ടാവും ഇവളെ പോലെ. മറ്റുള്ളവർക്ക് അവളെ കാണുമ്പോൾ പരിഹാസമായിരിക്കാം. ഓരോരുത്തരും ഒരു പ്രാവശ്യം ഒന്നു ചിന്തിച്ചാൽ മതി, നമ്മൾ ഒരു പുൽക്കൊടിയായിരുന്നുവെങ്കിൽ പ്ലാസ്റ്റിക്കുകൾ കൊണ്ട് നമുക്ക് വെള്ളമോ വളമോ സൂര്യപ്രകാശമോ ഒന്നും ലഭിക്കാതെ വാടിപ്പോകുന്ന ഒരവസ്ഥയുണ്ടാകും. അത് നമ്മുടെ മനസ്സിലുണ്ടാക്കുന്ന മാനസിക തളർച്ചയാണ് ഓരോ ചെടിയിലും പ്രതിഫലിക്കുന്നത്.മറിച്ച് മാനസിക വികാസമാണെങ്കിൽ ചെടികളെ ഒരു പ്രദേശം മുഴുവൻ വളർത്തിയെടുക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ