ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നല്ല മഴയുള്ള ആ രാത്രിയിൽ വെള്ളപുതപ്പിച്ച മൃതദേഹവുമായി എത്തിയ ആ വാഹനം വിജനമായ ശവപ്പറമ്പിൽ നിറുത്തി. ഒട്ടും സമയം കളയാതെ പത്തടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് അയാളെ പതുക്കെ കിടത്തി. ഒരു ദീർഘനിശ്വാസത്തോടെ കുഴിമൂടി അവർ തിരിഞ്ഞു നടന്നു.അയാൾക്ക് വേണ്ടി കരയാൻ പോലും ആരുമില്ലായിരുന്നു.അനേകം ശരീരങ്ങൾ അവരേയും കാത്ത് ഇനിയും ഇരിക്കുന്നുണ്ടാവും . ഇനി ആരംഭത്തിലേയ്ക്ക്........................... രണ്ട് മാസത്തൊളമായി ഡോ.ടോം ജോസഫ് വീട്ടിലേയ്ക്കു പോയിട്ട്. കോവിഡ് മഹാമാരിയേത്തുടർന്ന് അയാൾ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു.രോഗികൾ കൂടിയതോടുകൂടി അയാൾ ക്ക് വീട്ടിലേയ്ക്ക് ഫോൺ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായി. രോഗ ഭീതിയും ശരീരാവരണവും അയാളെ ശാരീരികമായും തളർത്തി. വീട്ടിലെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. വയ്യത്ത അച്ചൻ , അമ്മ മൂന്നും അഞ്ചും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും ഭാര്യയും ചേർന്നതായിരുന്നു അയളുടെ കുടുംബം . മരണസംഖ്യ ഉയർന്നു കൊണ്ടേയിരുന്നു വീട്ടിലിരുന്ന് മകന് ഒന്നും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്ന അച്ചനും അമ്മയും .പപ്പയെവിടെ എന്ന മക്കളുടെ ചോദ്യത്തിനു മുൻപിൽ പകച്ചു നില്ക്കുന്ന ഭാര്യ മരിയയും .നാഥനില്ലാത്ത ഭവനം . ഒരു മാസമായി, ഡോ. ടോം ജോസഫിനു രോഗലക്ഷണം അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും കർമനിരതനായി ജോലി തുടർന്നു അദ്ദേഹം .അയച്ച സാമ്പിളുകളിൽ ഒന്നു ഡോക്ടറുടേതയിരുന്നു.പോസിറ്റീവ് ..............അയാൾ ആകെ അസ്വസ്ഥനായി. പക്ഷെ തളർന്നില്ല. ഡോക്ടറുടെ മനസ്സിലൂടെ ആയിരക്കണക്കിനു ചിത്രങ്ങൾ കടന്നുപോയി. വീട്ടിലേയ്ക്കൊന്നു വിളിക്കണമെന്നുണ്ട് . പക്ഷെ അവരോടെങ്ങനെ പറയും .മൂന്നു നാലു തവണ ഫോണെടുത്തെങ്കിലും അയാൾക്കു വിളിക്കനായില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ