Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
നല്ല മഴയുള്ള ആ രാത്രിയിൽ വെള്ളപുതപ്പിച്ച മൃതദേഹവുമായി എത്തിയ ആ വാഹനം വിജനമായ ശവപ്പറമ്പിൽ നിറുത്തി. ഒട്ടും സമയം കളയാതെ പത്തടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് അയാളെ പതുക്കെ കിടത്തി. ഒരു ദീർഘനിശ്വാസത്തോടെ കുഴിമൂടി അവർ തിരിഞ്ഞു നടന്നു.അയാൾക്ക് വേണ്ടി കരയാൻ പോലും ആരുമില്ലായിരുന്നു.അനേകം ശരീരങ്ങൾ അവരേയും കാത്ത് ഇനിയും ഇരിക്കുന്നുണ്ടാവും .
ഇനി ആരംഭത്തിലേയ്ക്ക്...........................
രണ്ട് മാസത്തൊളമായി ഡോ.ടോം ജോസഫ് വീട്ടിലേയ്ക്കു പോയിട്ട്. കോവിഡ് മഹാമാരിയേത്തുടർന്ന് അയാൾ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു.രോഗികൾ കൂടിയതോടുകൂടി അയാൾ ക്ക് വീട്ടിലേയ്ക്ക് ഫോൺ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായി. രോഗ ഭീതിയും ശരീരാവരണവും അയാളെ ശാരീരികമായും തളർത്തി.
വീട്ടിലെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. വയ്യത്ത അച്ചൻ , അമ്മ മൂന്നും അഞ്ചും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും ഭാര്യയും ചേർന്നതായിരുന്നു അയളുടെ കുടുംബം . മരണസംഖ്യ ഉയർന്നു കൊണ്ടേയിരുന്നു വീട്ടിലിരുന്ന് മകന് ഒന്നും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്ന അച്ചനും അമ്മയും .പപ്പയെവിടെ എന്ന മക്കളുടെ ചോദ്യത്തിനു മുൻപിൽ പകച്ചു നില്ക്കുന്ന ഭാര്യ മരിയയും .നാഥനില്ലാത്ത ഭവനം .
ഒരു മാസമായി, ഡോ. ടോം ജോസഫിനു രോഗലക്ഷണം അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും കർമനിരതനായി ജോലി തുടർന്നു അദ്ദേഹം .അയച്ച സാമ്പിളുകളിൽ ഒന്നു ഡോക്ടറുടേതയിരുന്നു.പോസിറ്റീവ് ..............അയാൾ ആകെ അസ്വസ്ഥനായി. പക്ഷെ തളർന്നില്ല. ഡോക്ടറുടെ മനസ്സിലൂടെ ആയിരക്കണക്കിനു ചിത്രങ്ങൾ കടന്നുപോയി. വീട്ടിലേയ്ക്കൊന്നു വിളിക്കണമെന്നുണ്ട് . പക്ഷെ അവരോടെങ്ങനെ പറയും .മൂന്നു നാലു തവണ ഫോണെടുത്തെങ്കിലും അയാൾക്കു വിളിക്കനായില്ല.
അവസാനം സകലശക്തിയും സംഭരിച്ച് അയാൾ ഭാര്യയെ വിളിച്ചു.കാര്യങ്ങൾ വിശദമായി പറഞ്ഞു. മറുതലക്കൽ ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു മറുപടി.എത്രയാണെങ്കിലും ഭയക്കാത്തവരായി ആരുമില്ലല്ലോ."എനിക്കു നിങ്ങളെ എല്ലാവരേയും കാണണം .". അയാൾ പറഞ്ഞു. പറഞ്ഞതെല്ലാം നിശബ്ദയായി കേട്ട് മരിയ നിന്നു.
ഉച്ചക്കു ശേഷം മുഖത്ത് മാസ്കും കയ്യിൽ ഗ്ലൌസുമണിഞ്ഞു ഒരു രൂപം ഗേറ്റിൽ പ്രത്യക്ഷപ്പെട്ടു ----------------------- ഡോ. ടോം ജോസഫ് പഴയ ഡോക്ടറുടെ ഒരു ഛായയുമില്ല അയാൾക്ക് വീട്ടുകാരെല്ലാം വരാന്തയിലിറങ്ങി നിന്നു. പപ്പാ.......................മക്കൾ രണ്ടുപേരും ഗേറ്റിലേയ്ക്കു ഓടാനൊരുങ്ങി.മരിയ അവരെ പിടിച്ചുനിറുത്തി. അവർ കുതറി മാറി. പപ്പാ കയറിവാ.....മക്കൾ ഉറക്കെ നിലവിളിച്ചു .
കണ്ണീരുതുടച്ചു കൊണ്ടയാൾ ഭാര്യയോടുപറഞ്ഞു എന്റെ കുറവറിയിക്കാതെ നീ മക്കളെ നോക്കണം . അപ്പനേയും അമ്മയേയും നിന്നെ ഏൽപ്പിക്കുന്നു.ശബ്ദമിടറിക്കൊണ്ടയാൾ പറഞ്ഞു.തിരിഞ്ഞു നടക്കുമ്പോൾ മക്കൾ തന്നെ വിളിച്ചു കരയുന്നതയാൾ കേട്ടു. അയാൾ നടത്തത്തിനു വേഗം കൂട്ടി.
മരവിച്ച മനസ്സുമായി ഐസൊലേഷൻ വാർ ഡിന്റെ നിശബ്ദതയിലേയ്ക്ക് അയാൾ നടന്നു. ഓടിക്കളിക്കുന്ന തന്റെ പൊന്നോമനകളുടെ മുഖം അയാളുടെ മനസ്സുനീറ്റി.എങ്കിലും അയാൾ ധൈര്യം കൈവിട്ടില്ല.
ദിനരാത്രങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.എല്ലാവരും പ്രതീക്ഷ കൈവെടിഞ്ഞു തുടങ്ങി.ശ്വാസതടസ്സം കൂടിയ ഒരുരാത്രിയിൽ വെള്ളത്തിനായി അയാൾ നേഴ്സിനെ വിളിച്ചു. അവർ വായിലേയ്ക്ക് ഇറ്റിച്ച നീരിറക്കനാവാതെ അയാൾ നിലവിളിച്ചു.
ഡോ.ടോം ജോസഫ് തീരെ അവശനായിക്കഴിഞ്ഞിരുന്നു.ശ്വാസതടസ്സം ഏറിക്കൊണ്ടിരുന്നു.മറ്റ് ഡോക്ടേഴ്സ് എല്ലാം തങ്ങൾക്കു കഴിയും വിധം അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.എന്നാൽ അയാളുടെ മനസ്സിൽ ഗേറ്റുകൾക്കപ്പുറം നിന്നു തന്നെ ഉറ്റു നോക്കുന്ന നാലു കുഞ്ഞിക്കണ്ണു കളായിരുന്നു.പതിയെ ആ കണ്ണുകൾ അടഞ്ഞു എന്നെന്നേയ്ക്കുമായി.
അപ്പോൾ അവിടെ നിന്നിരുന്നവരുടെ എല്ലാം ഉള്ളിൽ ഒരേ ചിന്തയായിരുന്നു.
ഇല്ല ഡോ. ടോം ജോസഫ് നിങ്ങൾ മരിക്കുകയില്ല..................എന്നും പ്രകാശം പരത്തുന്ന ഒരു വെള്ളി നക്ഷത്രമായി ഞങ്ങളുടെ ഉള്ളിൽ നിങ്ങളുണ്ടാവും .
സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|