സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ അകലം പാലിച്ചു മുന്നേറാം
അകലം പാലിച്ചു മുന്നേറാം
സന്തോഷത്തിന്റെ സൂര്യകിരണങ്ങൾ തഴുകി ഉണർത്തുന്ന പ്രഭാതമല്ല ഇന്ന് കാണുന്നത്. ദുഃഖത്തിന്റെ നാളുകൾ, ലോകരാഷ്ട്രങ്ങൾ പോലും വിറങ്ങലിച്ചു നിൽക്കുന്ന നേരം പണക്കാരനെന്നോ പാവപെട്ടവനെന്നോ വ്യത്യാസമില്ലാത്ത കാലഘട്ടത്തിലാണ് നാം. ആഘോഷങ്ങളില്ല സല്കാരങ്ങളില്ല ആരാധനാലയെങ്ങൾ പോലുമില്ല. മർത്യൻ മാർക്കെല്ലാം ഒരൊറ്റ പ്രാർത്ഥന മാത്രം. ലോകജനതയെത്തന്നെ ഒന്നടങ്കം വേദനിപ്പിച്ചു കൊണ്ട് നീങ്ങുന്ന ദുരന്തത്തിന്ന്മുന്നിൽ സമ്പന്നതിന്റ്റെ മടിത്തട്ടിൽ വിഹരിച്ച ലോക രാഷ്ട്രങ്ങൾ പോലും കൈകൂപ്പി നിൽക്കുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള കിടപിടപ്പിൽ മനുഷ്യജന്മങ്ങളെ മറന്ന ഭരണാധികാരികൾ.യുദ്ധവിജയത്തിണ്റ്റെ കാഹളത്തിൽ കേൾകാതെപോയ എത്രയോ ദയനീയമായ രോദനങ്ങൾ കേൾക്കാതെ നാം നമ്മുടെ കാര്യം മാത്രം ചിന്തിച്ച എത്രയോ നാളുകൾ. എന്നാൽ 2019 ഡിസംബർ മാസം മധ്യ ചൈനയിലെ വ്യുഹാൻ എന്ന സ്ഥലത്ത് ഉണ്ടായ കോറോണയെ മാനവരെല്ലാരും പേടിക്കുന്നു. ആദ്യം മൃഗങ്ങളിൽ കണ്ടുവന്നിരുന്ന വൈറസ് ആണ് ഇപ്പോൾ മനുഷ്യരിൽ കാർന്നു കൊണ്ടിരിക്കുന്നത്. Covid 19 എന്ന പേരിൽ അറിയുന്ന ഈ വൈറസിനെ നേരിടാനുള്ള വാക്‌സിനോ മരുന്നോ ഇപ്പോൾ ലഭ്യമായിട്ടില്ല. പ്രതിരോധം മാത്രമാണ് ഇതിനുള്ള ഏക വഴി. അതിനാൽ കഴിയുന്നതും വീടുകളിൽ തന്നെ കഴിയുകയും ഓരോ 5മിനിറ്റിലും കയ്യും മുഖവും കഴുകണം. അതുപോലെ തന്നെ തൊണ്ട വരണ്ടുപിടിക്കാതിരിക്കുവാൻ കൂടുതലായി വെള്ളം കുടിക്കുക. കൂടാതെ വൃത്തിയിലൂടെയും പരസ്പരമുള്ള അകാലത്തിലൂടെയും കോറോണയെ നമ്മുക്ക് ചെറുത്തുനിൽക്കാം. ലോകമക്കളായ് ഒറ്റകെട്ടായി ജാതിഭേദമില്ലാതെ ഒരു മനമോടെ അകലം പാലിച്ചു മുന്നേറാം. മനസുകൊണ്ട് ഒന്നിക്കാം അകലം പാലിച്ചു മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ