മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

14:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം


ഒരിടത്ത് സാബു എന്ന കുട്ടിയുണ്ടായിരുന്നു.അവനോട് അവൻെറ അമ്മ എന്തു പറ‍‍ഞ്ഞാലും കേൾക്കാത്ത ഭാവത്തിൽ നടക്കും. പക്ഷെ ,അച്ഛനെ വളരെ ഇഷ്ടമാണ് സാബുവിന് . അവൻെറ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് . കൊറോണ എന്ന രോഗം വന്നതിനാൽ സാബുവിൻെറ അച്ഛന് രാപ്പകലില്ലാതെ ജോലി ചെയ്യണം.സ്കൂൾ അടച്ചതോടെ കൂട്ടുകാരും കളിക്കാൻ വരാതായി. ഓരോ ദിവസം എണ്ണിയെണ്ണി കഴിയുമ്പോഴാണ് അവൻെറ അച്ഛൻ കുറച്ച് പുസ്തകങ്ങളുമായി വന്നത് . വീഡിയോ ഗെയിം കളിച്ച് ബോറടിച്ചതിനാൽ ഒരു പുസ്തകം വായിക്കാൻ തീരുമാനിച്ചു.വായിക്കാൻ തുടങ്ങിയപ്പോൾ നല്ല രസം തോന്നി.പുസ്തകത്തിലെ ചിത്രങ്ങളും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു.ഇപ്പോൾ വായന അവൻെറ ശീലമായി മാറി.കൊറോണയെ തുരത്താൻ സാബു വീട്ടിലിരുന്നു വായിക്കുന്നു........


അർച്ചന എം ഒ
3 മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ