കൊറോണയെ തുരത്താം
ഒരിടത്ത് സാബു എന്ന കുട്ടിയുണ്ടായിരുന്നു.അവനോട് അവൻെറ അമ്മ
എന്തു പറഞ്ഞാലും കേൾക്കാത്ത ഭാവത്തിൽ നടക്കും. പക്ഷെ ,അച്ഛനെ
വളരെ ഇഷ്ടമാണ് സാബുവിന് . അവൻെറ അച്ഛൻ ഒരു പോലീസ്
ഉദ്യോഗസ്ഥനാണ് . കൊറോണ എന്ന രോഗം വന്നതിനാൽ
സാബുവിൻെറ അച്ഛന് രാപ്പകലില്ലാതെ ജോലി ചെയ്യണം.സ്കൂൾ
അടച്ചതോടെ കൂട്ടുകാരും കളിക്കാൻ വരാതായി. ഓരോ ദിവസം
എണ്ണിയെണ്ണി കഴിയുമ്പോഴാണ് അവൻെറ അച്ഛൻ കുറച്ച്
പുസ്തകങ്ങളുമായി വന്നത് . വീഡിയോ ഗെയിം കളിച്ച് ബോറടിച്ചതിനാൽ
ഒരു പുസ്തകം വായിക്കാൻ തീരുമാനിച്ചു.വായിക്കാൻ തുടങ്ങിയപ്പോൾ നല്ല
രസം തോന്നി.പുസ്തകത്തിലെ ചിത്രങ്ങളും കഥാപാത്രങ്ങളും
ഇഷ്ടപ്പെട്ടു.ഇപ്പോൾ വായന അവൻെറ ശീലമായി മാറി.കൊറോണയെ
തുരത്താൻ സാബു വീട്ടിലിരുന്നു വായിക്കുന്നു........
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|