എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/യശസ്സുയർത്തിയ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS Muttakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''"യശസ്സുയുുർത്തിയ കേരളം"''' | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"യശസ്സുയുുർത്തിയ കേരളം"

കേരങ്ങളുടെ നാടായ കേരളം ഹരിത സുന്ദരവും മതസൗഹാദ്ദം കൊണ്ടും ലോകത്തെമ്പാടുമുള്ളആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പുറംമോടിയിൽ മാത്രമല്ല കരുതലിൻ്റെയും കരുത്തിൻ്റെയും കാര്യത്തിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നു.പ്രളയത്തിനു ശേഷം നിപയ്ക്കും ഓഖിയ്ക്ക് തളർത്താൻ കഴിയാത്ത കേരളം കൊറോണ എന്ന മഹാമാരിയോടും വിജയകരമായി പൊരുതുന്നു. കേരളീയൻ എന്ന നിലയിൽ അഭിമാനകരമായ നിമിഷങ്ങളാണ്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും കേരള ജനത ആത്മധൈര്യം കൈവിടാതെ ഒറ്റക്കെട്ടായി നിന്ന് അതിനോട് പൊരുതി ജയിച്ചു.നിപാ കാലത്തു ജീവൻ ത്യജിച്ച ലിനി സിസ്റ്ററും ചുറുചുറുക്കത്തോടെ ഇത് നേരിടാൻ കഴിയും എന്ന നിലയിൽ പ്രവർത്തിച്ച ആരോഗ്യമേഖലയിലെ പ്രവർത്തകരെയും, ആരോഗ്യ വകുപ്പിനെയും എത്ര പ്രശംസിച്ചാലും മതിവരില്ല. നമ്മുടെ കേരളം ലോകജനതയ്ക്ക് ഒരു മാതൃകയാണ് .ഒരോ പ്രതിസന്ധിയിലും കേരളം എടുക്കുന്ന നിലപാടുകൾ മറ്റുള്ള രാജ്യങ്ങൾ അസൂയ വകമായി നോക്കി കാണുന്നു. ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ, മാനവിക മൂല്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഇതെല്ലാം കേരളത്തിൻെ്റ നേട്ടങ്ങൾക്ക് മുതൽകൂട്ടാണ്. നാം ഒന്നാണ് നാം ഒന്നിച്ചു നിൽക്കും നമ്മുടെ കേരളം നമ്മുടെ സ്വന്തം എന്നു ഓരോ കേരളീയൻെ്റയും സിരകളിൽ നിറഞ്ഞു നിൽക്കുന്നു.. ഇതാണ് കേരളത്തിൻെ്റ യശസ്സ് .

അർഷിത
ക്ലാസ്സ് 3 എൽ.എം.എസ്സ്.എൽ.പി.എസ്സ്. മുട്ടക്കാട്, കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം