പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ.

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുപിടിച്ചാൽ

മീനുവും കൂട്ടുകാരും സ്കൂളിൽ പോകുന്ന വഴി ഒരു കാഴ്ച കണ്ടു.ചപ്പുചവറുകളുമായി ഒരു ലോറി കടൽ തീരത്തേക്ക് പോകുന്നു. അവർ മൂക്കുപൊത്തി സഹിക്കുന്നതിലും ഏറെ ദുർഗന്ധം.അവർ ആ ലോറിയുടെ പിന്നാലെ പോയി.ലോറി കടലിന്റെ കരയിൽ നിർത്തി.അതിൽ നിന്നും രണ്ടു യുവാക്കൾ കെട്ടുകളാക്കി വെച്ചിരിക്കുന്ന ചപ്പുചവറുകൾ കടലിലേക്ക് എറിയാൻ തുടങ്ങി.അപ്പോൾ മീനുവും കൂട്ടരും ബഹളം കൂട്ടി.ആളുകൾ ഓടിക്കൂടി.ഓടിക്കൂടിയവരെല്ലാം മൂക്കുപൊത്തി കാര്യം എന്തെന്ന് അവർക്കു തിരക്കേണ്ടി വന്നില്ല.മീനുവിന്റെ അമ്മയും വന്നു.അമ്മ ഉടൻ പോലീസിനെ വിളിച്ചു.നിമിഷത്തിനുള്ളിൽ പോലീസ് എത്തി നാട്ടുകാർ യുവാക്കളെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.മീനു പോലീസിനോട് പറഞ്ഞു "ഇവർ ഇട്ട ചവർ കടൽ ജീവികൾ ഭക്ഷിച്ചു ചാകും, അതുകൊണ്ട് ആ ചവറുകൾ മാറ്റണം".പോലീസ് അവിടെ കൂടിയ നാട്ടുകാരുടെ സഹായത്തോടെ കടലിൽ നിന്നും ചപ്പുചവറുകൾ നീക്കം ചെയ്തു അവിടെ ഒരു കുഴിയിൽ ഇട്ടു മൂടി.നാട്ടുകാർ പോലീസിന് നന്ദി പറഞ്ഞു.പോലീസ് ജീപ്പ് യുവാക്കളെയും കൊണ്ട് ചീറിപ്പാഞ്ഞു.

അമേലിയ മേരി
4 A പള്ളിത്തുറ എച്ച് എസ് എസ്.
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ