പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖ


രാവിലെ പതിവില്ലാതെ അടുക്കളയിൽ കണ്ടപ്പോൾ അതിശയം തോന്നി. അതെന്താ അമ്മേ, ഇന്ന് ജോലിക്ക് പോകുന്നില്ലേ?? ഇനി അമ്മയ്ക് കുറെ നാൾ ജോലിക്കൊന്നും പോവണ്ട.അത് പറഞ്ഞപ്പോൾ അമ്മയുടെ സ്വരം മാറിയതു പോലെ തോന്നി.പക്ഷെ കുട്ടന് സന്തോഷമായി, സ്കൂളിൽ അയ്കാൻ ഇനി അമ്മ കാണൂല്ലോ? അമ്മേ, അപ്പോൾ ഞാനിനീ സ്കൂളിൽ പോകുമ്പോൾ അമ്മ കുട്ടനെ അയ്കാൻ വരുമല്ലേ? അതിനിനി മോനും കുറെ നാൾ സ്കൂളിൽ പോവണ്ടല്ലോ. അതെന്താ അമ്മേ കുട്ടനിനി പഠിക്കണ്ടേ?അപ്പോൾ കുട്ടനിനി അമ്മുവിനെയും സൈനുവിനെയും രാജുവിനെയുമൊന്നും കാണാൻ പറ്റില്ലേ? ഇല്ല മോനെ കുറച്ച് നാളിനി കുട്ടനിനി അമ്മയെ മാത്രമേ കാണാൻ പറ്റൂ. ഹായ് കുട്ടന്നപ്പോൾ ഇനി എപ്പോഴും അമ്മേടെ കൂടെ ഇരിക്കാലോ. അയ്യോ, അമ്മേ ,അപ്പോൾ കുട്ടനിനി രാവിലെയും ഉച്ചയ്ക്കും എന്ത് കഴിക്കും.ഓ.. അമ്മ ഉണ്ടല്ലോ? അമ്മ കുട്ടന് കഞ്ഞി ഉണ്ടാക്കി തരൂല്ലോ. അത് പറഞ്ഞപ്പോൾ അമ്മ എന്തിനാ കരയുന്നത്??? അമ്മേ ഞാൻ ജിത്തുവിൻറ്റെ വീട്ടിൽ കളിക്കാൻ പോയ്ക്കോട്ടെ, വേണ്ട കുട്ടാ കുറെ നാള് ആരുടെ കൂടെയും കളിക്കാൻ പറ്റില്ല. ഓ ജിത്തുവിൻറ്റെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ അവൻറ്റെ അമ്മ കുട്ടന് പാലും ബിസ്ക്കറ്റുമൊക്കെ തരൂല്ലോ.അവൻറ്റെ വീട്ടിലെ അടുക്കള കാണാൻ തന്നെ എന്തു രസമാ....അവൻറ്റെ അടുക്കള തന്നെ കുട്ടൻറ്റെ വീടിൻറ്റെ അത്ര വലുപ്പമാ.... .ഓ.. ഇനി അപ്പോൾ കുട്ടന് പാലും ബിസ്ക്കറ്റും ഒന്നും കിട്ടൂല്ലല്ലോ.....ഓ...സാരമില്ല അമ്മ കൂടെ ഉണ്ടല്ലോ.. അമ്മെടെ കൂടെ കുട്ടനും അടുക്കളയിൽ കയറി. രാവിലെ കഴിക്കാൻ അമ്മ കുട്ടന് ഇന്നലെ കുട്ടൻ സ്കൂളിൽ നിന്നും അമ്മയ്കു വേണ്ടി കരുതിയ കഞ്ഞിയാ നൽകിയതു. അമ്മേ, കഞ്ഞിയാണോ രാവിലെ?സ്കൂളിൽ ആയിരുന്നേൽ കുട്ടന് ഇഢലിയും ചമ്മന്തിയും കിട്ടിയേനേ.. അത് കേട്ടപ്പോൾ അമ്മടെ കണ്ണ് നിറയുന്നത് കണ്ടു. സാരമില്ല അമ്മേ, കുട്ടന് രാവിലെ കഞ്ഞി കുടിക്കാനാ ഇഷ്ടം. പിന്നെ ഉച്ചക്കും രാത്രിയിലുമെല്ലാം കുട്ടന് കഞ്ഞിയാ കിട്ടിയത്. കുട്ടന് കഞ്ഞി ഇഷ്ടാന്ന് പറഞ്ഞിട്ടാണോ എപ്പോഴും കഞ്ഞി വയ്കുന്നത്... രാത്രി പ്രാർത്ഥിക്കുമ്പോൾ അമ്മ ഒത്തിരി കരയുന്നതു കണ്ടു.അച്ഛൻ മരിച്ച് പോയതിനു ശേഷം എപ്പോഴും ഇങ്ങനെയാ...പക്ഷെ എപ്പോഴെത്തെയും പോലയല്ല ഒത്തിരി കരഞ്ഞു. കുട്ടനും സങ്കടമായി.. രാത്രി കിടന്നപ്പോൾ കുട്ടൻ പറഞ്ഞു, കുട്ടന് രാവിലെ കഞ്ഞി വേണ്ട; ജിത്തുവിൻറ്റെ അമ്മ രാവിലെ ചപ്പാത്തിയും ഇറച്ചികറിയുമാ വയ്ക്കുന്നത്.നമ്മുക്കും നാളെ രാവിലെ അങ്ങനെ വയ്ക്കാം.അമ്മ ഒന്നും പറഞ്ഞില്ല. ഒന്ന് മൂളുക മാത്രം ചെയ്തു. ജോലിക്ക് പോകേണ്ടാത്തതുകൊണ്ടായിരിക്കും അമ്മ ഉറക്കം തന്നെ. എപ്പോഴാണെന്തോ അമ്മ ഇനി ചപ്പാത്തി ഉണ്ടാക്കുന്നത്.???. അമ്മേ, അമ്മേ ഇങ്ങ് വന്നേ, ദാ..നോക്കിയേ ഇവിടെ എന്താ ഇരിക്കുന്നതെന്ന്. കുട്ടന് എടുക്കാൻ പറ്റുന്നില്ലല്ലോ? അമ്മേ ഇങ്ങ് വന്നേ.എന്താ മോനെ ഇത്??ആരാ ഇത് നിനക്ക് തന്നത്??? അമ്മേ നമ്മുടെ വീടിൻറ്റെ വാതിൽക്കൽ ഇരുന്നതാ....ഹായ് നോക്കിക്കെ നിറയെ ബിസ്ക്റ്റും ഉണ്ട്....അമ്മേടെ കണ്ണിലെ തിളക്കം കുട്ടൻ കണ്ടു.അമ്മ ചുറ്റും നോക്കിയിട്ട് ആരെയും കണ്ടില്ല.കുട്ടൻ നോക്കിയപ്പോൾ ജിത്തുവിൻറ്റെ അമ്മ അവൻറ്റെ വീട്ടിലെ ബാൽക്കണിയിൽ നിന്നും ചിരിക്കുന്നതു കണ്ടു...അപ്പോൾ ആൻറ്റിടെ മുഖത്തിന് നല്ല പ്രകാശമുള്ള പോലെ തോന്നി, മാലാഖമാരുടെ മുഖത്തുള്ളതു പോലുള്ളൊരു പ്രകാശവലയം....

സാനിയ
5 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ