സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അഞ്ചുചിന്തകൾ
കൊറോണ കാലത്തേ പ്രധാന 5 ചിന്തകൾ
1.പ്രത്യാശ പ്രവർത്തിയിലേർപ്പെടുമ്പോൾ നമുക്ക് വീഴ്ചകളോ പരാജയങ്ങളോ ഉണ്ടായേക്കാം.അപ്പോഴൊക്കെ നിരാശയും അധീരതയും ഉണ്ടാകാതെ പ്രവർത്തിയിൽ വിഹരിക്കുകയാണ് വേണ്ടത്.ധൈര്യപൂർവമുള്ള പ്രവർത്തന നിരത ഇതിനു ആവശ്യമാണ്.പ്രതിസന്ധികളെ മാറ്റാൻ നമ്മൾ കര്മയോഗികൾ ആയിരിക്കണം c.പ്രതിസന്ധികളെ നേരിടുക പ്രശ്നങ്ങളെ നാം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സമചിത്തതയോടെ അവയെ മനസ്സിലാക്കുവാൻ ശ്രമിക്കുക.നമ്മുടെ അനുഭവ ജ്ഞാനത്തിനും യുക്തിക്കും യോജിച്ച ഒരു പരിഹാരം കണ്ടുപിടിച്ചിട്ട് അത് നടപ്പിലാക്കാൻ നാം ധൈര്യം കാണിക്കുക.ശുഭ പ്രതീക്ഷയോടെ നാം ചെയ്യുന്ന പ്രവർത്തി പ്രതിസന്ധികളെ അതിജീവിക്കും.അതിനു പ്രത്യാശയും നമുക്ക് ആവശ്യമാണ്. d.സമയത്തിന്റെ വില സമയവും സന്ദർഭവും ആർക്കു വേണ്ടിയും കത്ത് നിൽക്കാറില്ല .അവയെ അറിഞ്ഞു ശരിയായി ഉപയോഗപ്പെടുത്തുന്നവരാണ് ബുദ്ധിശാലികൾ .സമയമില്ല എന്ന പരാതിയുമായി നടക്കുന്നവർ ഒരിക്കലും വിജയിക്കാറില്ല .നന്മചെയ്യുന്നതിനു വേണ്ടിയാണു സമയം നല്കപ്പെട്ടിട്ടുള്ളത് .നമുക്ക് നന്മ ചെയ്തു സമയത്തിന്റെ വില മനസ്സിലാക്കുന്നവർ ആകാം e.സേവനത്തിന്റെ മഹത്വം സാമൂഹ്യ ജീവിയാണ് മനുഷ്യൻ .സാമൂഹ്യ ജീവിയായ മനുഷ്യന് മറ്റുള്ളവരെ സഹായിക്കാതെ അവരുടെ സഹായങ്ങൾ സ്വീകരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല .നാം ചെയ്യുന്ന സേവനങ്ങൾ സമൂഹത്തിൽ നമ്മുടെ സ്ഥാനം മഹത്വപ്പെടുത്തുന്നു .മറ്റുള്ളവർക്ക് സഹായം ചെയ്യുമ്പോൾ നമുക്ക് മാനസിക ഉല്ലാസവും പ്രവർത്തന താല്പര്യവും വർത്തിക്കുകയും ചെയ്യും .ഈ സമയവും നമുക്ക് സേവനത്തിനായി മാറ്റിവെക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |