ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം
പഴമയുടെ മധുരം
"നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ "?അച്ചാച്ചൻ ആരെയോ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത് .ഞാൻ പതിയെ എഴുന്നേറ്റു മുറ്റത്തേയ്ക്ക് ഇറങ്ങി അച്ഛനെ ആണ് വഴക്കു പറയുന്നതെന്ന് മനസ്സിൽ ആയപ്പോൾ എനിക്ക് സന്തോഷം ആയി കാരണം അച്ഛൻ എപ്പോളും എന്നെ വഴക്കു പറയാറുണ്ടല്ലോ പോരെങ്കിൽ തള്ളുകയും ചെയ്യും ഇന്ന് ഏതാ ദിവസം ? ഒരു പിടിയുമില്ല സ്‌കൂൾ അടച്ചിരിക്കുന്നതിനാൽ ദിവസങ്ങളെ കുറിച്ച് ഒരെത്തും പിടിയുമില്ല സ്‌കൂൾ അടച്ചതിനു എന്താ കാരണം പരീക്ഷ എഴുതാതെ രക്ഷപെട്ടല്ലോ ആദ്യം സന്തോഷം ആണ് ഉണ്ടായതു പിന്നീട് എന്തോ ഒരു മടിപ്പ്..... സ്‌കൂൾ പെട്ടന്ന് തുറന്നിരുന്നെകിൽ ....കുട്ടുകാരെ കാണാമായിരുന്നു ഓടി കളിക്കാമായിരുന്നു . "അമ്പാടിയേ..... " ഈ ചെറുക്കൻ എന്തോന്നാലോചിച്ചു നില്കുകയാ അമ്മയുടെ ചോദ്യം കേട്ട ഉടനെ പേസ്റ്റും ബ്രുഷും എടുത്തു പൈപ്പിന് ചുവട്ടിലേക്ക് ഓടി ഇപ്പോൾ എന്താ എൻറെ അക ആശ്രയം അച്ചാച്ചൻ ആണ് ഞങ്ങളോടൊപ്പം കളിക്കാനും കഥകൾ പറയാനും അച്ചാച്ചൻ ഉണ്ട്. "സമ്പൂർണ്ണ ലോക്ക് ഡൗൺ " അത് എന്തോന്നാ അച്ചാച്ച ഇന്നലെ ഞാൻ ചോദിച്ചപ്പോൾ അച്ചാച്ചൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നത് മൊത്തം മനസ്സിൽ ആയില്ലെങ്കിലും ചിലതെല്ലാം പിടികിട്ടി .അച്ഛന് സമയമില്ല , അമ്മയ്ക്കു തിരക്ക് എല്ലാവര്ക്കും ഓരോരോ കാരണം കുട്ടികൾ ആയ ഞങ്ങളെ ആര് മനസ്സിൽ ആക്കോ എന്തോ ... പണ്ട് ഞങ്ങൾ പുറത്തു പോയിട്ട് വന്നാൽ വീട്ടിൽ കയറുന്നതിനു മുൻപ് കൈയും കാലും കഴുകിയെ കേറാറുള്ളൂ . എവിടെങ്കിലും മരണത്തിനു പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറു . ഇതൊക്കെ ഇതൊക്കെ ആചാരമല്ല മറിച്ചു വ്യക്തി ശുചിത്വം ആണ് പല്ലില്ലാത്ത മോണ കാട്ടി അച്ചാച്ചൻ പറഞ്ഞു ശെരിയാ അച്ചാമ്മ ഏറ്റു പറഞ്ഞു. "പിന്നേ കൈ രണ്ടും സോപ്പിട്ടു നന്നായി കഴുകണെ "...... അച്ഛൻറെ ഉപദേശം ലോക്ക് ഡൗൺ കാരണം അച്ഛൻ ഇപ്പോൾ വീട്ടിൽ ഉണ്ട് .മൊബൈൽ നോക്കിയിരിക്കും അല്ലെങ്കിൽ പുസ്തകം വായിച്ചിരിക്കും ആരെയൊക്കെയോ ഫോൺ വിളിക്കും കൊറോണ..... ,ലോക്ക് ഡൗൺ ...ദുരിതാശ്വാസ നിധി ...., ഇങ്ങനയൊക്കെ സംസാരിക്കും . അമ്മ ഇപ്പോഴും അടുക്കളയിലാണ് പാചകം തന്നെ പാചകം ! അച്ചാച്ചൻ സിറ്റൗട്ടിൽ ഇരുന്നു പത്രം നോക്കുന്നു . വായിക്കാൻ അറിയില്ല എന്നിട്ടും ദേശാഭിമാനി പത്രം രാവിലെ നിവർത്തിയാൽ രാത്രി കിടക്കും വരെ എത്ര തവണ നോക്കാറുണ്ട് എനിക്ക് അത്ഭുതം തോന്നാറുണ്ട് മടുപ്പിക്കാതെ ഇവരെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്താണ് ? ഇഡലിയും ചമ്മന്തിയും ആയിരുന്നു പ്രഭാത ഭക്ഷണം കഴിച്ചപ്പോൾ ആകെ ഉഷാറായി "എടിയേ... വീടിന്റെ പുറകിലെ ചപ്പു ചവറുകൾ തീ ഇട്ടു കളയണം എന്നും തൂത്തു വാരിയൽ പോരാ . അതൊരിടത്തു കൂട്ടിയിടാതെ അപ്പപ്പോ ഒരിടത്തു കത്തിച്ചു കളയണം അച്ചാമ്മയ്ക്കുള്ള നിർദേശം ആണ് .കുളിമുറിയിലെ മലിനജലം വേസ്റ്റ് കുഴിയിലേക്ക് അടുക്കളയിലെ വേസ്റ്റ്കൾ വാഴ ചുവട്ടിലേക്കും ഇന്നലെ അച്ചാച്ചൻ നീക്കുന്നത് കണ്ടു പാവം ....എല്ലാ കാര്യവും ശ്രദ്ധിക്കും . ടീവിയിൽ കാർട്ടൂൺ ഇട്ടു തന്നിട്ട് അച്ഛൻ പോയി കിടന്നു ഈ പകൽ ഉറക്കം നല്ലതല്ല എന്ന് അച്ചാച്ചൻ കൂടെ കൂടെ പറയും . ചാനൽ മാറ്റിയപ്പോൾ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ചർച്ച നടക്കുന്നു ഡോക്ടർമാർ ഒരുപാടു നിർദേശങ്ങൾ പറയുന്നു. * കൈകൾ നന്നായി സോപ്പിട്ടു കഴുകുക * സമൂഹ അകലം പാലിക്കുക * അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക * പരിസരം ശുചിയാക്കുക * വ്യക്തി ശുചികത്വം പാലിക്കുക ഇതെല്ലം ഞങ്ങളോട് അച്ചാച്ചൻ പറയാറുള്ളതും ചെയ്യിക്കാറുള്ളതുമാണ് ഈ ഡോക്ടർമാർ ആകട്ടെ ഒരുപാടു പഠിച്ചിട്ടുള്ളവർ ആണ് സ്‌കൂളിലും കോളേജിലും പഠിച്ചു അറിവ് നേടിയിട്ടുള്ളവർ ആണ് .എന്നാൽ അച്ചാച്ചനോ സ്‌കൂളിലോ കോളേജിലോ പഠിച്ചിട്ടില്ല " പള്ളിക്കൂടത്തിന്റെ തിണ്ണയിൽ പോലും കയറിയിട്ടില്ല" അച്ചാച്ചൻ എപ്പോളും പറയാറുണ്ട് എന്നിട്ടും കാര്യങ്ങൾ പറഞ്ഞുതാരനും നാട്ടറിവുകൾ മനസ്സിൽ ആക്കി താരനും കഴിയുന്നു . ഞാൻ ടിവി ഓഫ് ചെയ്തു അച്ഛന്റെ പുസ്തക ശേഖരണത്തിന്റെ അടുത്തുപോയി . ഓ എൻ വി ,എം ടി , നെരൂദ..... എനിക്ക് പഠിക്കണം ആരെ പോലെ ....? ഞാനുമൊരിക്കൽ വളരും... വലുതാകും അച്ചാച്ചനെ പോലെ ......വളർന്നു ....... വലുതാകും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ