ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/കർത്തവ്യം
കർത്തവ്യം
പ്രകൃതിതൻ മടിത്തട്ടിലിൽ കിടന്നവർ ഇളം കൈകാലിട്ടടിച്ചവർ ഒരോ ദിനം തോറും അഹന്തയായ് മാറിയും പ്രകൃതിതന്നമ്മയെ ചവിട്ടിമെതിച്ചവർ..... വലിച്ചെറിയുന്നതോ മാലിന്യം മാത്രമായ് നിശബ്ദമായ് ഇരുളിന്റെ മറപറ്റിനീങ്ങിയോർ മരത്തിന്റെ ജീവൻ മഴുവാൽ തീർത്തവർ നൊമ്പരം മാത്രമായ് മറിഞ്ഞു വീഴുന്നുവോ....... മലിനമാകുന്നുവോ പുഴകളെയൊക്കെയും നികത്തിമാറ്റുന്നുവോ പാടങ്ങളൊക്കെയും കളകളാരവം നിന്നു വോ നദികളിൽ ചിലചിലകുന്നൊരാ കിളികളും നിശബ്ദമായ് ..... മഹാമാരിയായ്,പ്രളയമായ് വന്നുവോ അഹന്തയെ മാറ്റുവാൻ നിന്നുവോ ഭൂമിയിൽ നിർവ്വികാരമായ് തരിച്ചു നിന്നവർ മരണമോ മുന്നിൽ നൃത്തമാടുന്നുവോ...... ആതുരസേവനം കർമ്മമായി ചെയ്തവർ സ്നേഹമായ് കരുതലായ് പാറിനടന്നവർ ലോകനന്മയ്ക്കായി പ്രാർത്ഥനമാത്രമോ? ഒരോ വചനവും ലോകനന്മയ്ക്കായ്...... ഒരുമിച്ചുണർത്താം മലയാളനാടിനെ ലോകത്തിനാകവേ കൈതാങ്ങായി മാറുവാൻ നിസ്വാർത്ഥസേവനം ചെയ്യുവാൻ പ്രാപ്തമായ് കൈകോർക്കാം സ്നേഹമായ് കരുതലായ് നമ്മുടെ കർത്തവ്യം നിറവേറ്റീടുവാൻ........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ