എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം - കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം - കൊറോണ വൈറസ്


ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വൈറസാണ് കൊറോണ വൈറസ് . ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ അണുക്കൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. ഈ വൈറസ് ശ്വാസകോശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജലദോഷവും പനിയും ന്യൂമോണിയയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക.വ്യക്തിശുചിത്വം പാലിക്കുക ഇതാണ് പരിഹാരമാർഗ്ഗം. കൈകൾ ഇടയ്‌ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുക. ചുമക്കുമ്പോൾ മൂക്കും വായും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂടുക. പനി, ജലദോഷം ഉള്ളവരോട് അകലം പാലിക്കുക. ആൾക്കൂട്ടത്തെ ഒഴിവാക്കുക. അനാവശ്യയാത്രകൾ ഒഴിവാക്കുക. പനി, ചുമ, ജദോഷം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യവകുപ്പുമായോ ബന്ധപ്പെടണം.

സായൂജ്യ എസ് എസ്
3 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം