പോറ്റിവലുതാക്കി ചുടു കാറ്റും കരിയിലയും തീക്കുറ്റിതൻ ചെറു പൊൻ തീത്തരികളെ ...
മാറി ചെറുജ്വാലയായ് പിന്നെപ്പെരും ഗോളമായ് ...
വെന്തു ക്ഷണം പൊൻപറവകളും അടയിരിക്കുമമ്മയും മുട്ടയിലെക്കുഞ്ചിയും....
കറുത്ത കല്ലായ്മാറി തത്തയും മൈനയും കുയിലും കറുത്ത കളിമണ്ണിൻ ശിൽപമായ്...
അഗ്നിപ്പീലിയാൽ നൃത്തമാടി മയിലുകൾ ...
നീണ്ട കരിം പുറ്റായ് മാറി നാഗങ്ങൾ ...
ഇരിക്കുമിടത്തിനൊത്ത നിറം മാറുമോന്തുകൾ കറുത്ത നിറമെന്നൊരൊറ്റ വർഗമായ് മാറി....
ഗജം കൊതിച്ചൊരു കുരുവിയായ് മാറിടാൻ..
ഇനിയെത്രയെരിയണ മുടലിൽ നിന്നുയിരൊന്നു വേറിടാൻ....!
എരിച്ചൊരു ബീഡിക്കുറ്റിയാൽ കാടിൻ മക്കളെ ....
കലത്തിലിട്ടവൻ വേവിക്കാനായ് നായാട്ടു മാംസം ....
കൊളുത്തിതീയൊരു ബീഡിക്കു കൂടി ശിക്കാരി..
തൻ മക്കൾ തൻ ശ്വാസകോശം ചുട്ടെരിക്കാൻ ..
വീണ്ടും തുടരുന്നു മർത്ത്യൻ്റെ പ്രയാണം..
തൻ മക്കൾ, ഭാര്യ ,സ്വന്തത്തിനേയും ചുട്ടെരിയ്ക്കാൻ ...