ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം
ഒമ്പതാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം വെക്കേഷനിൽ ബന്ധുവായ ബേബി ചേച്ചിയുടെ വീട്ടിലേക്ക് വിരുന്ന് പോവുകയാണ് അമ്മു. നഗരത്തിലെ ആശുപത്രിയിൽ നഴ്സായി വർക്ക് ചെയ്യുന്ന ഇവർക്ക്അച്ഛനുമമ്മയും , മോളും ഭർത്താവുമൊത്താണ് ആ വീട്ടിൽ താമസിക്കുന്നത്. അവരുടെ സ്കൂട്ടറിൽ ആണ് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്.എന്റെ വീടിനേക്കാൾ വലിയ പുരയിടം, പലതരത്തിലുള്ള മരങ്ങളാൽ ഈ പറമ്പ് അതിരമണീയം തന്നെയാണ്.


വീടിന്റെ മുന്നിൽ വലിയൊരു ദേവദാരു തെളിഞ്ഞ ഇലകൾഓടെ നിന്നിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഒന്നും ഇതിനെ ബാധിക്കുകയില്ല എന്ന് ഏതോ പുസ്തകത്തിൽ വായിച്ചതായി ഒരു ഓർമ്മ. വേനലിന്റെ  കാഠിന്യം ഏറുന്നു. അന്തരീക്ഷം വായു ഇല്ലാത്തതുപോലെ നിന്നു. ഒരില പോലും അനങ്ങുന്നില്ല. കാറ്റ് എവിടെപ്പോയി.ഭൂമിക്കടിയിൽ ഒളിച്ചിരിക്കുന്നു, അതോ ആകാശത്തേക്ക് പറന്നു പോയോ ?
യാത്ര പോരുന്നതിനു മുൻപ് വീടിനടുത്തുള്ള വായനശാലയിൽ വച്ച് നടന്ന മുക്തി ലഹരി വിരുദ്ധ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങളും, സാമൂഹിക പ്രശ്നങ്ങളും, സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരായി സമൂഹത്തിൽ മാറുന്ന ലഹരി ഉപയോഗിക്കുന്നവരെ പറ്റിയും എക്സൈസ് കമ്മീഷണർ ക്ലാസെടുത്തത് ഓർമ്മയിൽ വന്നു.
ഹൈസ്കൂൾ കാലം തൊട്ട് സമൂഹത്തിൽ പ്രയോജനമുള്ള പൗരനായി വളരണമെന്ന് കൂട്ടുകാരി മിന്നു എപ്പോഴും പറയും. അച്ഛനും അമ്മയും അധ്വാനിച്ച പണം ചെലവാക്കുകഅല്ല വിദ്യാഭ്യാസം,എന്ന അറിവിൽ വേണം വളരാൻ എന്ന് കൂടെക്കൂടെ പറയും..പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഹെൽത്ത് സയൻസ് എടുക്കാൻ വേണ്ടി മിന്നു തലകുത്തി നിന്ന് പഠിക്കുന്നു.
ഓരോന്നാലോചിച്ച് സമയം പൊയ്ക്കൊണ്ടിരുന്നു. ബേബി ചേച്ചി വീട്ടിലുണ്ട്.ഊണുകഴിക്കാൻ വിളിച്ചപ്പോഴാണ് ഓർമ്മകളിൽനിന്നും ഉണർന്നത്. ചിലപ്പോഴൊക്കെ അവർ ആശുപത്രിയിലെ കാര്യങ്ങളൊക്കെ പറയും. ഒരാളെ കയ്യിൽ കിട്ടിയാൽ നൈസായി ആരോഗ്യം നോക്കണമെന്നും ,ശുചിത്വം ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയാറുണ്ട്. ഒരാഴ്ച നൈറ്റ്ഡ്യൂട്ടി ആണെങ്കിൽ അടുത്തയാഴ്ച ഡേ ഡ്യൂട്ടി ആവും. അവരുടെ അമ്മയ്ക്ക് അസുഖം ഒന്നുമില്ലാത്തതിനാൽ ഭക്ഷണം പാചകം ചെയ്യുന്നത് ആ അമ്മ തന്നെ. പഴമയുടെ രുചി ഒട്ടും ചോരാതെ പാകംചെയ്ത ഭക്ഷണം ഞാനും ചേച്ചിയും കഴിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ചശേഷം ബേബി ചേച്ചി എന്നോട് അൽപസമയം കിടന്നോളാൻ പറഞ്ഞു.
ഇപ്പോൾ ഉറങ്ങിയാൽ രാത്രി പാടുപെടും, ടിവിയിൽ ദൂരദർശൻ ചാനൽ ഓൺ ചെയ്ത് ഞാൻ കസേരയിലിരുന്ന്, "ഡോക്ടറോട് ചോദിക്കാം " എന്ന പരിപാടി നടന്നുകൊണ്ടിരിക്കുന്നു. നിപ്പ എന്ന വൈറസ് ബാധയും, രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഓരോ പ്രാവശ്യവും രോഗിയെ കാണാൻ പോകുമ്പോൾ ഡോക്ടറും  നേഴ്സും പി പി കിറ്റ് ധരിക്കണമെന്നും, മുറിയിൽ നിന്നിറങ്ങിയാൽ ആ വസ്ത്രങ്ങൾ അപ്പോൾ തന്നെ വേസ്റ്റ് ബോക്സിൽ ഉപേക്ഷിക്കും.ബാത്റൂമിൽ കയറി കുളിക്കണംഎന്നും, ലോഷൻ, സോപ്പ്ടവ്വൽ എന്നിവ ഓരോ സ്റ്റാഫിനും പുതിയതു തന്നെ വേണമെന്ന് ഡോക്ടർ പറയുന്നു.
ഇപ്പോൾ ഞാൻ താഴെ കിടന്നാണ് ടിവി കാണുന്നത് .ചിലപ്പോൾ അൽപസമയത്തിനകം ഉറങ്ങാനും മതി.ഏതായാലും വെയിലാറിയാൽ തൊടിയിലൂടെ നടക്കണമെന്നും ചക്കയും, മാങ്ങയും, പേരക്കയും ഒക്കെ കഴിക്കാൻ പാകം ആയെങ്കിൽ എന്നോർത്തു ടിവി കാണുന്നതിനിടെ എൻറെ കണ്ണുകൾ മെല്ലെ അടയുന്നത് പോലെ തോന്നി.

ചന്ദന പി
9 B ജി എച്ച് എസ് കൂനത്തറ
ഷൊർണുർ ഉപജില്ല
ഒറ്റപ്പാലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ