ഗവ. വി എച്ച് എസ് എസ് എറവങ്കര/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

ഇന്ന് ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തുന്ന മഹാമാരിയാണ് കോവിഡ്-19. ചെെനയിലെ ഹുബെെ പ്രവിശ്യയിലായിരുന്നു ഇതിന്റെ ഉദ്ഭവം.മനുഷ്യർ, മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് കോവിഡ്-19 എന്ന പേരുവന്നത് CORONA VIRUS DISEASEഎന്ന പേരിലെ അക്ഷരങ്ങളും 2019 ൽ ആരംഭിച്ചതിനാൽ 19 ഉം ഉൾപ്പെടുത്തിയണ്. 2019നവംബറിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. 2020 മാർച്ചോടെ ലോകമാകെ വ്യാപിച്ചിരകഴിഞ്ഞു. വൻലോകരാഷ്ട്രങ്ങൾവരെ ഇപ്പോൾ കോവിഡ്- 19 വ്യാപനത്തിൽ ഭീതിയിലാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പനി,ചുമ,ശ്വാസതടസം എന്നിവയാണ് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ. പിന്ന്ീട് ഇത് ന്യുമോണിയയിലേക്ക് നയിക്കുന്നു. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. ലോകത്ത് 19,20,918 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.4,53,289 പേർ രോഗമുക്തരായി. 1,19,686 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ 10,363 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1036 രോഗമുക്തി നേടി. 339 പേർക്ക് ജീവൻ നഷ്ടമായി. കേരളത്തിൽ ഇതുവരെ376 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 198 പേർ രോഗമുക്തരായി. 3 പേർക്ക് മാത്രമാണ് ജീവൻ നഷ്ടമായത് . കേരളത്തിന്റെ കരുതലും പ്രതിരോധവുംലോകശ്രദ്ധനേടി.രോഗവ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞു

           സാമൂഹ്യഅകലം പാലിക്കുുകയും ഇടയ്ക്കിടെ കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകുുന്നതിലൂടെയും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുന്നതിലൂടെയും കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സാധിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ  രോഗവ്യാപനം തടയാൻ സാധ്യമാവുകയും ചെയ്യുന്നു.

ARCHANA.N STD.X GOVT.VHSS ERAVANKARA

അർച്ചന എൻ
10 ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഇറവങ്കര
മാവേലിക്കര ഉപജില്ല
അലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം