ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/താരകത്തോഴിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= താരകത്തോഴിമാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താരകത്തോഴിമാർ

പാലു പോലൊഴുകുന്ന പൂനിലാവിൽ
മിന്നിത്തിളങ്ങുന്ന വെൺപ്രഭയായ്
ചിരിക്കുന്ന താരകൾ കണ്ണു ചിമ്മി
വിണ്ണിന്നടിയിൽ നിന്നെന്നെ നോക്കി
പുഞ്ചിരി തൂകി വാർതിങ്കൾ വന്നു
കിന്നാരമെന്നോടു ചൊല്ലി നിന്നു
ആയിരമായിരം താരകുമാരിമാർ
ഇന്നലെയെന്നോടു കൂട്ടുകൂടി
രാവിൻ തണുപ്പിൻ കുളിരു കോരി
മേഘപ്പുതപ്പിലൊളിച്ചു നിന്നു.
മാനത്തു സൂര്യനുണർന്നു വന്നു
താരകപ്പൂക്കൾ വിടപറഞ്ഞു
നാളെ വരാമെന്നു വാക്കു തന്നു.
എൻ പ്രിയ തോഴിമാർ യാത്രയായി.

ഷൈൻ എസ് എൽ
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത