ജി.എച്ച്.എസ്.എസ്. മാലൂര്/അക്ഷരവൃക്ഷം/യുദ്ധം അണു മഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധം അണു മഹായുദ്ധം

 
 യുദ്ധക്കെടുതി പുകയുന്ന കാലം
യുദ്ധത്തിൽ ദൃശ്യനായെത്താത്ത ശത്രു ,നിൻ
യുദ്ധപ്പകയിൽ പൊലിക്കുമോ ഈ ലോകം -?
എത്രയോ യുദ്ധക്കൊതിയരെ വീഴ്ത്തിയ
എത്രയോ യുദ്ധ മുന്നേററം തടുത്തൊരാ
എത്രയോ കാലംകോട്ടയായ് കാത്തൊരാ
ഏകനാം വൻമതിൽ ആദ്യം തകർത്തു നീ
ശക്തരെ വീഴ്ത്തി നീ ശക്തിയെ ചോർത്തി നീ
ശക്തിക്ക് സൈന്യം പോരെന്നു കാട്ടി നീ
ശക്തമാം സമ്പത്ത് നിഷ്പ്രദമാകുമാൻ
ശാസ്ത്രമായ് അണു ബാണ യുദ്ധത്തിനെത്തി നീ
മരണം മണക്കുന്ന പുകയില്ല പകയില്ല
മരണം വിതയ്ക്കും ശകടപ്പാച്ചിലില്ല
മരണ വക്കത്തും സാഹസം മോന്തുന്ന
മരണ കാംക്ഷിയാം ലഹരിക്കുടമില്ല
ഭിക്ഷാടനക്കൂട്ടമെല്ലാമൊഴിഞ്ഞു പോയ്
ഭിക്ഷയായ് കുഞ്ഞുങ്ങളെങ്ങും മറഞ്ഞില്ല
തസ്കര കൂട്ടങ്ങളെത്താത്ത നാട്ടിലെ
തസ്കരഗേഹങ്ങൾ കാലിപ്പുരകളായ്
നിർദയം നിശ്ചലമാക്കും തെരുവിലായ്
നിർദയം ജീവികൾ വാഴാനിറങ്ങുമ്പോൾ
നിസ്സാരനാണ് താനെന്നറിഞ്ഞവൻ
നിലതെററി തന്നറ താനേ അടച്ചുവോ ?
 

പ്രസൂൺ
8 D ജി എച്ച് എസ് എസ് മാലൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത