രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനത്തിൻറെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻറെ നാളുകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻറെ നാളുകൾ

ഇന്ന് ലോകം ഒട്ടാകെ ഒരു വലിയ വിപത്തിനെ നേരിടുകയാണ്. കോറോണ വൈറസ് എന്ന കോവിഡ്- 19 നെയാണ് നമ്മൾ കൈ കോർത്ത് നേരിടുന്നത്. ഈ അവസ്ഥയിൽ നാം പേടിക്കുകയല്ല വേണ്ടത് പ്രതിരോധിക്കുകയാണ്. ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയിൽ മുങ്ങി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഇന്ത്യയെപ്പോലെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് കൂടുതൽ വൈറസ് ബാധയിൽ വലയാതിരുന്നത്. ഇതിനു കാരണം നമ്മുടെ പ്രതിരോധ ശൈലി തന്നെയാണ്. നാം ഇത് ചെറിയ തോതിൽ പടരുന്ന സാഹചര്യത്തിൽ തന്നെ ഒറ്റകെട്ടായി ഇതിനെ പ്രതിരോധിച്ചു. മറ്റു രാജ്യങ്ങളെയും ഇന്ത്യയെയും വിലയിരുത്തിയാൽ ഇതിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ നമ്മൾ ഒരു പടി മുന്നിൽ തന്നെയാണ്. ഒരു ജീവൻ പോലും നഷ്ട്ടപ്പെടരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് എല്ലാവരും ഒറ്റക്കെട്ടായി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുക. പ്രതിരോധിക്കുന്ന കാര്യത്തിലും ഞങ്ങൾ മുന്നിൽ തന്നെയാണ്. ഇതിനെ കുറിച്ച് ഓർത്ത് ഞങ്ങൾക്ക് അഭിമാനിക്കാം. ഈ രീതി അവസാന നിമിഷം വരെ തുടർന്നാൽ നമ്മുക്ക് ഈ മഹാമാരിയെ തുരത്താം.

ആരോമൽ ഇ.എൻ
മൂന്ന് ബി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം