ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/അഹങ്കാരം ആപത്തു്

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44035 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അഹങ്കാരം ആപത്തു് | color= 4 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരം ആപത്തു്

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ മനോഹരമായൊരു തടാകമുണ്ടായിരുന്നു .ആ തടാകത്തിൽ കുറെ വലിയ മത്സ്യങ്ങളും ,കുറെ കുഞ്ഞു മത്സ്യങ്ങളും ഉണ്ടായിരുന്നു. വലിയ മൽസ്യങ്ങൾ തരം കിട്ടുമ്പോഴെല്ലാം കുഞ്ഞു മത്സ്യങ്ങളെ കളിയാക്കാറുണ്ടായിരുന്നു .പാവം ....കുഞ്ഞു മൽസ്യങ്ങൾ ....ഒന്നും പറയാതെ എല്ലാം സഹിക്കുമായിരുന്നു. ഇതിനു പുറമെ കുഞ്ഞു മൽസ്യങ്ങളുടെ മുട്ടകളെ ആരും കാണാതെ അകത്താക്കുന്നതും വലിയ മൽസ്യങ്ങളുടെ വിനോദമായിരുന്നു .അതിനാൽ കുഞ്ഞു മൽസ്യങ്ങളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വന്നു .ഒരു ദിവസം കുറെ മീൻ പിടിത്തക്കാർ ആ കുളത്തിൽ വന്നു .കുളത്തിലെ വലിയ മൽസ്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടു .ഈ വലിയ മത്സ്യങ്ങളെ നാളെ തന്നേ പിടിച്ചു ചന്തയിൽ കൊണ്ടുപോയി വിൽക്കണം .അവർ തീരുമാനിച്ചു .അവർ പിറ്റേന്ന് രാവിലെ തന്നെ വലകളുമായി വന്നു എല്ലാ വലിയ മത്സ്യങ്ങളെയും പിടിച്ചു .എന്നാൽ കുഞ്ഞു മത്സ്യങ്ങളെ അവർ ഒന്നും ചെയ്തില്ല .വലിയ മൽസ്യങ്ങള മീൻ പിടിത്തക്കാർ കൊണ്ട് പോകുന്നത് കുഞ്ഞു മൽസ്യങ്ങൾ കണ്ടു .പിന്നീടുള്ള കാലം ആരുടേയും ശല്യമില്ലാതെ കുഞ്ഞു മൽസ്യങ്ങൾ ജീവിച്ചു .ആനന്ദ് എസ് കെ



ആനന്ദ് എസ് കെ
IX B ഗവൺമെന്റ് എച്ച് .എസ്. പെരുമ്പഴുതൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ