സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ വിച്ചുവും ചിമ്മുവും
വിച്ചുവും ചിമ്മുവും
ഒരു പാവം മുയൽ കുട്ടനാണ് വിച്ചു. കൂട്ടുകാരില്ലാതെ ഒറ്റയ്ക്കായിരുന്നു അവൻ്റെ നടപ്പ്. ഹൊ ! തനിച്ചിരുന്നു മടുത്തു ഒരു കൂട്ടു കിട്ടിയിരുന്നെങ്കിൽ.... വിച്ചു കൂട്ടുകാരെ തേടി ഇറങ്ങി. 'കഥ പറയാനും പാട്ടു പാടാനും കളിച്ചു നടക്കാനും ഒരു കൂട്ടുകാരനോ കൂട്ടുക്കാരിയോ ഉണ്ടായിരുന്നെങ്കിൽ..., വിച്ചു എല്ലായിടത്തും കൂട്ടുകാരെ തിരഞ്ഞു ,ഒടുവിൽ അവനൊരു കൂട്ടുകാരനെ കിട്ടി നായ്കുട്ടി ചിമ്മു .അടുത്തുള്ള ഒരു വീട്ടിലായിരുന്നു അവൻ്റെ താമസം വീട്ടമ്മ ചിമ്മു എന്നു വിളിക്കുമ്പോൾ അവൻ ഓടിയെത്തും ഭക്ഷണമൊക്കെ കഴിച്ച ശേഷം വരാന്തയിൽ വന്ന് കിടന്നുറങ്ങും ഒരു ദിവസം വിച്ചു അവനെ വിളിച്ചു ഏയ് ചിമ്മു വാ... നമുക്ക് കളിക്കാം എന്നാൽ പുറത്തേക്ക് വരാൻ അവൻ മടിച്ചു.അപ്പോൾ വിച്ചു പറഞ്ഞു: "വേലിക്കിടയിലൂടെ മെല്ലേ ഇറങ്ങി വാ, വാ നമുക്ക് ഓടിച്ചാടികളിക്കാം! അതു കേട്ട് ചിമ്മു പറഞ്ഞു അയ്യോ! ഞാൻ വരില്ല വീട് വിട്ട് എവിടേയും പോകരുതെന്നാ വീട്ടമ്മ പറഞ്ഞിരിക്കുന്നത്! അപ്പോ വിച്ചു അവനെ ഒന്നുകൂടി വിളിച്ചു: ഇവിടെ എന്തു രസമാണന്നോ?വേഗം പുറത്തുവാ! ഒടുവിൽ ചിമ്മു സമ്മതിച്ചു. അവൻ വേലിക്കിടയിലൂടെ പുറത്തു വന്ന് വിച്ചു വിൻ്റെ കൂടെ കളിക്കാൻ തുടങ്ങി പെട്ടന്ന് കാലുതെറ്റി ചിമ്മു ഒറ്റ വീഴ്ച്ച! ഒരു കുഴിയിലേക്ക്!എത്ര ശ്രമിച്ചിട്ടും കുഴിയിൽ നിന്നും കയറി വരാൻ ചിമ്മുവിന് കഴിഞ്ഞില്ല ചിമ്മുവിനെ രക്ഷിക്കാൻ പറ്റാതെ വിച്ചുവും വിഷമിച്ചു. ചിമ്മു കുഴിയിൽ കിടന്ന് കരയാൻ തുടങ്ങി .കരച്ചിൽ കേട്ട് വീട്ടമ്മ എത്തി എന്നിട്ട് ഒരു വിധത്തിൽ ചിമ്മുവിനെ കുഴിയിൽ നിന്നു പുറത്തെടുത്തു ഇനി വീട്ടുമുറ്റത്തു കൂടി കളിച്ചാൽ മതി കേട്ടോ! വീട്ടമ്മ വിച്ചുവിനെയും അവരുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.അങ്ങനെ വിച്ചുവും ചിമ്മുവിനൊപ്പം ആ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ