ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ചിക്കു കാക്കയും മുത്തശ്ശി കാക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചിക്കു കാക്കയും മുത്തശ്ശി കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിക്കു കാക്കയും മുത്തശ്ശി കാക്കയും


വളരെ അധികം ക്ഷീണിതനായാണ് അന്ന് ചിക്കു കാക്ക തന്റെ കൂടിനുള്ളിൽ എത്തിയത്. "എത്രയേറെ അന്വേഷിച്ചിട്ടും ഇന്നത്തെ ആഹാരം കിട്ടിയില്ലല്ലോ? വിശന്നിട്ടു വയ്യ. എന്തായാലും കുറച്ചു നേരം വിശ്രമിച്ചിട്ടാവാം". വിശ്രമിക്കാനായി കൊമ്പുകൾ തോറും ഇടം നോക്കി നടന്നു ചിക്കു കാക്ക. എന്തോ ഒരു വിമ്മിഷ്ടം. എല്ലായിടത്തും കലപില ശബ്ദവും, പ്ലാസ്റ്റിക് മണമുള്ള പുകയും മാത്രം. സ്വസ്ഥമായിരിക്കാൻ ഒരിടം പോലുമില്ല. ചിക്കു കാക്ക തന്റെ മുത്തശ്ശി കാക്കയുടെ കൂട്ടിൽ ചെന്ന് അഭയം തേടി. ചിക്കു കാക്ക തന്റെ മുത്തശ്ശി കാക്കയോടായി ചോദിച്ചു, മുത്തശ്ശി... മുത്തശ്ശി എന്നെ പോലെ ചെറുതായിരുന്നപ്പോൾ വിശ്രമിക്കാൻ ഇടമില്ലാതെ എന്നെപ്പോലെ ഇങ്ങനെ വിഷമിച്ചിട്ടുണ്ടോ? മുത്തശ്ശി തന്റെ കുട്ടിക്കാലത്തേക്ക് പോയി. പണ്ട് ഇങ്ങനയൊന്നുമായിരുന്നില്ല, ഈ താഴ്‌വര മുഴുവൻ നിറയെ മരങ്ങളും പൂന്തോട്ടങ്ങളും നിറഞ്ഞതായിരുന്നു. ഈ നദി നിറയെ തെളിഞ്ഞു വെള്ളം ഒഴുകിയിരുന്നു. പൂക്കളുടെ ഗന്ധമായിരുന്നു എങ്ങും. അങ്ങനെയുള്ള ആ നിശബ്ദ താഴ്‌വാരത്തിലായിരുന്നു എന്റെ കുട്ടിക്കാലം. "ട്ടോ"പെട്ടെന്നു ഒരു വലിയ ശബ്ദം,അതാ തങ്ങളിരിക്കുന്ന കൊമ്പ് മനുഷ്യർ വലിച്ചൊടിക്കുന്നു ചിക്കു കാക്കയും മുത്തശ്ശി കാക്കയും ചിറകടിച്ചു പറന്നു പൊങ്ങി. മനുഷ്യൻ തന്റെ സ്വാർഥതക്കുവേ ണ്ടി ചെയ്യുന്ന ചെയ്തികളോർത്തു ചിക്കു കാക്കയും മുത്തശ്ശി കാക്കയും പറന്നു അകന്നു.

അബിനേഷ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ