ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ നറുമലർ

Schoolwiki സംരംഭത്തിൽ നിന്ന്
നറുമലർ
അറിവിൻ  കേദാരമാകും 

പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു മനോഹരമാം ഈ പ്രപഞ്ചത്തെ നീ വാടാമലരുകളാക്കി .

നാനാ വർണ പുഷ്പ മൽസ്യ -

പറവകൾ വന്യമൃഗങ്ങളെയും അടക്കി വാഴുന്ന മർത്യർ അഹന്തയാൽ അന്ധനായ തീർന്ന മനുജൻ , പ്രവർത്തിക്കു തക്ക പ്രതിഫല മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം തന്റെ കാൽവയ്പു താളം പിഴച്ചവനും പൂഴിയിൽ വീഴുന്നു കീടമായ് .... ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ ഹൃദയത്തെ നറുമലരാക്കു നീ .. അപരന്റെ സുഖ :ദുഃഖ പങ്കാളിയായ് .. ... നീ ലോകത്തിന് നന്മയായി വിളങ്ങീടുക അറിവിന്റെ ആദ്യ ഗുരുകുലമാം മാതാ പിതാക്കളെ ,ഗുരുഭൂതരെ , നിത്യവും മാനിച്ചീടുക നീ . നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക , നന്മയും സൗഹൃദം തേടീടുക. നാടിന് വിളക്കായി നിത്യം ശോഭിക്കുക നീ ,മാതൃകയായ് വിളങ്ങീടുക നീ നറുമലരായ് നീ മാറീടുക .


ആനന്ദ് എസ് കെ
IX B ഗവൺമെന്റ് എച്ച് .എസ്. പെരുമ്പഴുതൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത