മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി       <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂത്തുമ്പി      

തുമ്പി തുമ്പി പൂത്തുമ്പി
പാറിനടക്കും പൂത്തുമ്പി
ഞാനും കൂട്ടരുംഒറ്റയ്ക്കിങ്ങനെ
വീട്ടിൽ തന്നെയിരിക്കുമ്പോൾ
എന്റെ ജനാലയ്ക്കപ്പുറമെത്തിയ
നിന്നെ കാണാനെന്തു സുഖം
പൂവിലുറങ്ങും പൂത്തുമ്പി
നിക്കാതിങ്ങനെ ഓടി നടന്നാൽ
നീ തളരില്ലേ പൂത്തുമ്പി.
നിക്കാതോടിയ മനുഷ്യരെല്ലാം
ഓടാനാവാതുഴറുന്നു
കൊട്ടിയടച്ചോരു മഴപെയ്ത്
പുള്ളിച്ചിറകുകൾ
നനയുമ്പോൾ എവിടെ
കയറി ഒളിക്കും നീ,
ചിറക് തുവർത്താൻ ആരുണ്ട്,
ഞാനും വീട്ടിനകത്തല്ലേ
ഒറ്റയ്ക്കിങ്ങനെ ഓടി നടക്കാൻ
ഭയമൊട്ടിലെ പൂത്തുമ്പി
വെയിലത്തിങ്ങനെ ഓടി നടന്നാൽ
തളർന്നീടിലെ പൂത്തുമ്പി......

വിശ്വ മോഹൻ
7D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത