എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊവിഡ് 19.. ചില ഓർമ്മപെടുത്തലുകൾ
കൊവിഡ് 19.. ചില ഓർമ്മപെടുത്തലുകൾ
ഞാൻ ഇന്ന് എഴുതാൻ ഉദ്ദേശിക്കുന്നത് കൊറോണ അഥവാ കൊവിഡ്19 എന്ന വിഷയത്തെ കുറിച്ചാണ്. ഈ വൈറസ് ആദ്യമായി കണ്ടത് ചൈനയിലാണ് .കാടുകളിൽ വസിച്ചു കൊണ്ടിരുന്ന പന്നിയെ വേട്ടയാടി ഭക്ഷണമായി കഴിക്കുകയും അത് മൂലം മനുഷ്യ ശരീരത്തിലേക്ക് അത് ഉടലെടുക്കുകയും ചെയ്തു. അങ്ങനെ കുറച്ച് മനുഷ്യരിൽ ഈ വൈറസ് കണ്ടുതുടങ്ങി. ചൈനക്കാരുടെ ഭക്ഷണരീതിയാണ് ഈ വൈറസ് മനുഷ്യനിലെത്താൻ ആദ്യകാരണമായത്. അതായത് അവരുടെ ഭക്ഷണം നായ, പന്നി, പാമ്പ്, എലി, പുഴു, മീൻ, തുടങ്ങിയ ജീവികളെ വേവിച്ചും പച്ചയും ആയി ഭക്ഷിക്കും. കൊറോണ വൈറസ് ഉള്ള ഒരു വ്യക്തിക്ക് രോഗം ഉള്ളതായി അറിയാൻ ഏകദേശം ഒന്നു മുതൽ 15 ദിവസം വരെ വേണ്ടി വരും. അതിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. അതായത് പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. അങ്ങനെ കുറെ പേർക്ക് ഈ വൈറസ് കണ്ടു തുടങ്ങി. അങ്ങനെ ഡോക്ടർമാർ അതിവിദഗ്ധമായി ഈ വൈറസ് നെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അത് അപകടകാരിയായ ഒരു വൈറസ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.അങ്ങനെ ഈ വൈറസിന് ഒരു പേരും നൽകി കൊറോണ അഥവാ കൊവിഡ് 19. കൊവിഡ് 19 ഉള്ള ഒരു വ്യക്തിയുടെ അടുത്ത് ചെല്ലുകയോ, സമ്പർക്കം പുലർത്തുകയോ, കൈ കൊടുക്കുകയോ, സംസാരിക്കുമ്പോഴോ മറ്റോ അവരുടെ സ്രവങ്ങൾ നമ്മളിലേക്കെത്തുകയോ, രോഗബാധിതർ തൊട്ട സാധനങ്ങൾ നമ്മൾ തൊടുകയോ ചെയ്യുമ്പോൾ ആണ് ഈ വൈറസ് പ്രധാനമായും പകരുന്നത് . നമ്മൾ കൊവിഡിനെ അതിജീവിക്കണമെങ്കിൽ കുറെ ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് നിൽക്കരുത്, പൊതു പരിപാടികൾക്ക് പോകരുത്, ഒരു വ്യക്തിയുടെ അടുത്ത് സംസാരിക്കുമ്പോൾ കുറച്ച് അകലം പാലിക്കുക, മൂക്കിലും വായിലും നിരന്തരം കൈകൊണ്ട് തൊടാതെ ഇരിക്കുക, ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകുക, ഗ്ലൗസ് ഉപയോഗിക്കുക, പൊതുവിൽ ശാരീരിക അകലം പാലിച്ച് നമ്മൾക്ക് കൊവിഡ്19നെ അതിജീവിക്കാം . ഈ രോഗത്തെ തുടർന്ന് നമ്മുടെ സംസ്ഥാനങ്ങളിൽ ഒട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ജനങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷോപ്പുകളും, സൂപ്പർമാർക്കറ്റുകളും, കടകളും, സ്കൂളുകളും, പള്ളികളും, ആരാധനാലയങ്ങളും ,പൊതു ഗതാഗതം അടക്കം എല്ലാം നിർത്തി വെക്കുകയും ശാരീരിക അകലം നിർബന്ധമാക്കുകയും ചെയ്തു. ജനങ്ങളുടെ കൂടിക്കാഴ്ച നിർത്തുവാൻ, കൂടുതൽ ജനങ്ങൾ പുറത്തിറങ്ങാതെ ഇരിക്കുവാൻ, കൊവിഡ് 19 നമ്മളിലേക്ക് പിടിപെടാതിരിക്കാൻ, ജനങ്ങൾ അവരുടെ വീട്ടിൽ തന്നെ സുരക്ഷിതരാവാൻ ഒക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മറ്റുള്ള രാജ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് കേരളം. കാരണം നമ്മുടെ കേരളത്തിൽ കൊവിഡ് 19 എണ്ണം കുറവാണ്. കൂടുതൽ ജനങ്ങൾ മരണപ്പെട്ടത് അമേരിക്കയിലാണ്. ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ബിസിനസുകൾ തകർന്ന നിലയിലാണ്. കൊവിഡ് 19നെ നമ്മൾക്ക് അതിജീവിക്കണമെങ്കിൽ സർക്കാർ നിർദേശിച്ച പ്രകാരം പുറത്തിറങ്ങാതെ ഇരിക്കുക, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ ഗ്ലൗസും, മാസ്കും ധരിക്കുക, പുറത്തുപോയി വന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ആളുകളോട് സംസാരിക്കുമ്പോൾ കുറച്ച് അകലം പാലിക്കുക എന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അപ്പോൾ നമുക്ക് നമ്മുടെ പഴയ ജീവിതം തിരിച്ചെടുക്കാം അതിനായി നല്ലവരായ സഹോദരി സഹോദരന്മാർ നാടിനെ സംരക്ഷിക്കുക. സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്കിട്ട് നമുക്ക് പൊരുതാം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം