എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/മനുവിന്റെ ക്ലാസ്സ് മുറി
മനുവിന്റെ ക്ലാസ്സ് മുറി
പയ്യനാട് എൽ.പി സകൂൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അമ്മു.അവളായിരുന്നു ക്ലാസ്സ് ലീഡർ.അസംബ്ലിയിൽ തന്റെ ക്ലാസ്സിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ടോ എന്ന് പരിശോധിച്ച് കനെ അധ്യാപനെ വിവരമറിയിക്കൽ അമ്മുവിന്റെ ചുമതലയായിരുന്നു.അങ്ങനെ ഒരു ദിവസം തന്റെ സുഹൃത്തായ മനു അസംബ്ലിയിൽ പങ്കെടുക്കാത്തത് അനു ശ്രദ്ധിച്ചു.അസംബ്ലി കഴിഞ്ഞ് അധ്യാപകൻ ക്ലാസ്സിൽ വന്നപ്പോൾ അധ്യാപകൻ അനുവിനോട് ആരാണ് അസംബ്ലിയിൽ പങ്കെടുക്കാത്തതെന്നു ചോദിച്ചു.അപ്പോൾ അനു മനുവിനെ കുറിച്ച് പറഞ്ഞു.അധ്യാപകൻ മനുവിന്റെ അടുത്തേക്ക് ചെന്ന് എന്തു കൊണ്ടാണ് അവൻ വരാഞ്ഞെതെന്നു ചോദിച്ചു.അപ്പോൾ മനു പറഞ്ഞു "ഞാൻ ,,ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം.പക്ഷെ ഞാൻ വന്നപ്പോൾ ക്ലാസിലെ എല്ലാ കുട്ടികളും ഗ്രൗണ്ടിലേക്ക് പോയിരുന്നു.അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് നമ്മുടെ ക്ലാസ്സ് മുറി പൊടിയും കടലാസ് കഷ്ണങ്ങളും കാരണം ആകെ വൃത്തിഹീനമായിരിക്കുന്നത്.ഇന്ന് വൃത്തിയാക്കാനുള്ളവർ ഗ്രൗണ്ടിൽ പോയിട്ടുണ്ടായിരുന്നു.ഞാൻ നമ്മുടെ ക്ലാസ്സ് മുറി വൃത്തിയാക്കാൻ നിന്നതു കൊണ്ടാണ് എനിക്ക് അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയാഞ്ഞത്.ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വമാണെന്ന് മാഷ് ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ...അതു കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്".ഇത് കേട്ടപ്പോൾ മാഷിന് ഒരുപാട് സന്തോഷമായി.എന്നിട്ട് മാഷ് മറ്റ് കുട്ടികളോടായി പറഞ്ഞു-"നോക്കൂ...മനു ഇന്ന് ചെയ്തത് എത്ര നല്ല കാര്യമാണ്...എപ്പോഴും നമ്മുടെ ശരീരവും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കുക,അത് നമ്മുടെ ആരോഗ്യംനിലനിർത്തുകയും നമ്മെ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.വൃത്തിഹീനമായ പരിസരങ്ങളിൽ നിന്നാണ് അസുഖങ്ങൾ പടർന്നു പിടിക്കുന്നത്.അതിനാൽ നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് ആരോഗ്യവാന്മാരായിരിക്കുക.."അതോടു കൂടി മനുവിനായ് ക്ലാസ്സിൽ നിറക്കയ്യടികൾ ഉയർന്നു...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ