എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാൻ നമ്മൾ ഓരോ തരും തയ്യാറാവണം. അവകാശങ്ങൾ നേടിയെടുക്കുവാനുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും പരിസരമലിനികരണം തടയുന്നതിന് പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടിയും . നാം ഓരോത്തരും തയാറാവണം പരിസ്ഥിതി ദിനം സ്കൂൾ കുട്ടികളും പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും ഫലവൃക്ഷ തൈകൾ നട്ടു പ്പിടിക്കുന്നത് ഫോട്ടോകൾക്ക് മാത്രമായി ഈ ദിനം മാറിയിരിക്കുന്നു. വായു മലിനീകരണത്തെ പ്രതിരോധിക്കുകയാണ് നമ്മൾ ചെയ്യെണ്ടത് , നഷ്ടമാകുന്ന പച്ചപ്പിനെ നമുക്ക് തിരിച്ച് പിടിക്കാം , തണ്ണീർതടങ്ങൾ, വയലുകൾ, കായലുകൾ , തുടങ്ങിയവ നികത്തരുത് കണ്ടൽ കാടുകൾ നശിപ്പിക്കരുത് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യരുത്. പറന്ന് ഇറങ്ങുമ്പോൾ വിശ്രമിക്കാൻ ഒരു തണൽ വേണം നടന്ന് ക്ഷീണിക്കുമ്പോൾ . വിശ്രമിക്കാൻ ഒരു തണൽ വേണം. അതിന് വേണ്ടി നമുക്ക് നടാൻ ഒരു തൈ വേണം. നമ്മുടെ ഓരോത്തരുടെയും മനസിന്റെ വാതിൽ പ്രകൃതിയിലേക്ക് തുറക്കാം ശുചിത്വം പ്രാചിന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തിയായലും സമൂഹമായാലും ശുചിത്വത്തിന് ഏറെ പ്രാധാന്യം മുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ മേഘലകളിൽ ഏറെ മുൻപന്തിയിൽ നമ്മൾ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ പുറകിൽ ആണ് . ആവർത്തി വരുന്ന പകർച്ചവ്യാതികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണ് എന്ന് നമ്മൾ തിരിച്ച് അറിയുന്നില്ല. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്രവിസർജ്യങ്ങളുടെയും സംരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു . വ്യക്തിശുചിത്വം, സാമൂഹ്യ ശുചിത്വം, പൊതുശുചിത്വം, പരിസരശുചിത്വം, ഗ്യഹശുചിത്വം എന്നിങ്ങനെ എല്ലാം നാം ശുചിത്വത്തെ വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകെ തുകയാണ് ശുചിത്വം പ്രതിരോധം രോഗങ്ങളെ തടഞ്ഞ് നിർത്തുവാൻ എളുപ്പവഴി രോഗപ്രതിരോധമാത്രമാണ് അതിനുള്ള ഏകവഴി . ഫലപ്രദമായി രോഗങ്ങളെ പ്രതിരോധിക്കാൻ കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോദന ജീവിതത്തിന്റെ ഭാഗമാക്കിയാൽ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സ നടത്താനും സാധിക്കും. രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ ഫലപ്രദം. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക രാവിലെയും വൈകിട്ടും സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക, ആരോഗ്യ പ്രധമായ ആഹാരം കഴിക്കുക , ധാരളം വെളളം കുടിക്കുക , കൃത്യമായ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക

മഹാശ്വേതാ രഘു. എ
10 C എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം