സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/രാത്രി

Schoolwiki സംരംഭത്തിൽ നിന്ന്
രാത്രി

                             
കൊന്നപ്പൂപോലെയുള്ള സൂര്യന്റെ വെ -
ളിച്ചത്തിൽ നിന്നും ഇരുട്ടിന്റെ മയക്കത്തിൽ തല
ചായ്ച്ച് ഉറങ്ങുന്ന പ്രകൃതി ഇരുട്ടിന്റെ രാത്രിയിൽ
പൊൻതിളക്കമായി പുഞ്ചിരിതൂകി നിൽക്കുന്ന ചന്ദ്രൻ
ചുറ്റും കണ്ണ് ഇറുക്കി കളിക്കുന്ന ക‍ു‍‍‍ഞ്ഞു ക‍ു‍‍‍ഞ്ഞു
നക്ഷത്രങ്ങൾനിശബ്ദതയിൽ ഉറങ്ങുന്ന പ്രകൃതിയെ
താരാട്ടുപാടുന്ന ചീവീടുകൾ,പുഴകളുടെ കള.....കളം
എവിടെനിന്നോ മുഴങ്ങിക്കൊണ്ടിരിക്കുന്നു പ്രകൃതിക്ക്
 കുളിർമ നൽകാൻ എത്തുന്ന ഇളംതെന്നൽ അവയിൽ
 നൃത്തംചെയ്യുന്ന തെങ്ങോലകൾ സുഗന്ധം പരത്തു -
ന്ന പുഷ്പങ്ങൾ വെളിച്ചത്തിലെ ശ്വാസംമുട്ടിക്കുന്ന
തിരക്കിൽ നിന്നും ശാന്തമായി ഉറക്കത്തിലേക്ക് കൊണ്ടു
വരുന്ന രാത്രി കുഞ്ഞു കുഞ്ഞു റാന്തൽ കൊണ്ട്
അലങ്കരിക്കുന്ന മിന്നാമിനുങ്ങുകൾ പകലിന്റെ പൊരി വെയിലി -
ൽ നിന്നും പ്രകൃതിയെ രക്ഷിച്ച‍ു സുഖമായി ഉറക്കുന്ന
രാത്രി ആ രാത്രിയുടെ വിസ്മയക്കാഴ്ച നമ്മെയും മെല്ലെ
മെല്ലെ ഉറക്കികൊണ്ടിരിക്കുകയാണ് ഉറക്കത്തിലേക്ക് ഉള്ള രാത്രി
 നമുക്ക് എന്നും വിസ്മയ കാഴ്ചയാണ്.
                          

അസ്‍ലഹ.ടി.വി
9 D സി.എച്ച്.എം.കെ.എസ്.ജി എച്ച് .എസ്.എസ്.മാട്ടൂൽ
മാടായി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത