ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23410 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണയെ നൂറു ദിനമായ്‌
നീ വാഴുന്നു
നിനക്കു കണ്ണില്ല മൂക്കില്ല
ജാതിയില്ല മതമില്ല
ആരെന്നുമില്ലാ......
നീ ഒന്നായി രണ്ടായി മൂന്നായി
ഇനി എത്രയായി പിരിയുമെന്നറിയില്ല
നിന്റെ പേരറിയാത്തവർ
ആരുമില്ല ........
നിന്നെ അകറ്റാൻ മരുന്നുമില്ല
ലോകമെമ്പാടും ഒന്നിച്ചു പറയുന്നു
നിന്റെ പേർ
എന്നു തീരും നിന്റെ താണ്ഡവം
എന്ന് മാറും നിന്റെ ഭീതി
ആർക്കുമറിയില്ലാ ..........

 

രസിക സി . ആർ
4 C ലേബർ എൽ . പി .എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത