ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ
ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണ്ണൂര്‍
ആമുഖം
മണ്ണൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ് ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 1984-ല്‍ ഈ വിദ്യാലയം നഴ്‌സറി സ്‌കൂള്‍ ആയി ആരംഭിച്ചു. തുടര്‍ന്ന് 1992-93 കാലയളവില്‍ ക, ഢ, ഢകകക എന്നീ ക്ലാസ്സുകള്‍ ആരംഭിക്കുകയും 1995-96 ല്‍ എല്ലാ ക്ലാസ്സുകള്‍ക്കും അംഗീകാരം കിട്ടി സമ്പൂര്‍ണ്ണ ഹൈസ്‌കൂള്‍ ആയിത്തീരുകയും ചെയ്‌തു. 1995-96 കാലയളവില്‍ തന്നെ എസ്.എസ്.എല്‍.സി സെന്റര്‍ അനുവദിച്ചു കിട്ടുകയും ആദ്യബാച്ചിനു 100% വിജയം കൊയ്യാന്‍ കഴിയുകയും ചെയ്‌തു എന്നത് വിജയവീഥിയിലെ നാഴികക്കല്ലാണ്. പിന്നീട് വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവര്‍ത്തിച്ചു. ഈ സ്‌കൂളിന്റെ എല്ലാവിധ നടത്തിപ്പുകള്‍ക്കും സാരഥ്യം വഹിക്കുന്ന മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ആബൂല്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ്. 2003-04 കാലത്ത് എസ്.എസ്.എല്‍.സി.ക്ക് 5-ഉം, 15ഉം റാങ്കുകള്‍ കരസ്ഥമാക്കി. ആ വര്‍ഷം തന്നെ ഇവിടെ ഹയര്‍ സെക്കന്ററിക്ക് സയന്‍സ്, കോമേഴ്‌സ് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ അനുവാദം കിട്ടി. 2004-05ല്‍ പാഠ്യപദ്ധതി പരിഷ്‌കരണാര്‍ത്ഥം സര്‍ക്കാര്‍ രൂപം കൊടുത്ത ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വന്നപ്പോള്‍ ആ വര്‍ഷം തന്നെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ എസ്.എസ്.എല്‍.സി ക്ക് 100% വിജയം നേടിയ ഏക സ്‌കൂള്‍ എന്ന ബഹുമതി നേടുകയും ചെയ്‌തു. മാനേജ്‌മെന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരീക്ഷണാധിഷ്‌ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ലാബ്, വിശാലമായ വായനാമുറിയും രണ്ടായിരത്തിലേറെ പുസ്‌തകങ്ങളുമായി 1995 ല്‍ തുടക്കമിട്ട ഒരു ലൈബ്രറി, എന്നിവ സജ്ജമാണ്. എഡ്യൂസാറ്റ് എന്ന അത്യാധുനിക പഠന സൗകര്യം, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്. പഠന പ്രവര്‍ത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളേയും തുല്യമായി കണ്ട് കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 2003-04 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന കലോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് സംഗീത. ആര്‍. മൂന്നിനങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ് നേടുകയുണ്ടായി. അതുപോലെ 2007-08-ല്‍ പൂജ അന്ന രാജു എന്ന കുട്ടിയും ഫസ്റ്റ് എ ഗ്രേഡോടുകൂടി സംസ്ഥാനകലാമേളയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത് ഈ സ്‌കൂളിന്റെ നേട്ടങ്ങളില്‍ പെടുന്നു. 1998-99 കാലത്ത് ഈ സ്‌കൂളില്‍ ആരംഭിച്ച സ്‌കൗട്ട്‌സ് ആന്റ് ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മികവുറ്റ രീതിയില്‍ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 36 കുട്ടികള്‍ക്ക് രാജ്യ പുരസ്‌ക്കാര്‍ സര്‍ട്ടിഫിക്കറ്റും 11 പേര്‍ക്ക് രാഷ്‌ട്രപതി അവാര്‍ഡും നേടാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്‌തമായ ഒരു ബാന്‍ഡ് ഗ്രൂപ്പും ഈ സ്‌കൂളില്‍ സജീവമാണ്. ഇത്തരത്തില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ചയുടെ പാതയിലാണ് ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ സര്‍ഗ്ഗശേഷികളെ ചിട്ടയായി വളര്‍ത്തി അവരെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന് ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ് മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏയ്#്‌ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണ്ണൂര് കീഴില്ലം പി. ഒ., പിന്‍-683 541 ഫൊന്‍ -0484-2653611, 0484-2651211 ഇ മെയില്‍ -28050gaemhss@gmail.com