ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/വെള്ളം വെള്ളം സ൪വത്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14004 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വെള്ളം വെള്ളം സ൪വത്ര <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളം വെള്ളം സ൪വത്ര


വേനൽക്കാലം തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ സ്വന്തം കിണർ വറ്റുന്നത്. പത്തുകൊല്ലത്തിനിടയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം. വേനലിൽ രണ്ട് മഴയോളം പെയ്‌തുവെങ്കിലും കിണർ നിറയാൻ പോയിട്ട് ആവശ്യത്തിനു പോലും വെള്ളമായില്ല. ഭൂഗർഭ ജലം വറ്റുന്നു എന്ന് പത്രങ്ങളിൽ കണ്ടെങ്കിലും അത് ഞങ്ങളെ ബാധിക്കു മെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വേനൽക്കാലം ഒരുക്കിവെച്ച ഒരു അപ്രതീക്ഷിത തിരിച്ചടിയായിപ്പോയി ഞങ്ങളുടെ കിണറിൽ വല്ലാതെ ജലനിരപ്പ് താഴ്ന്നത്. വേനൽ കടുത്തപ്പോൾ കിണർ ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല. എത്രയോ ദിവസം, തിളപ്പിച്ച കലങ്ങിയ വെള്ളം തന്നെ കുടിക്കേണ്ടി വന്നു. പതിനാല് കൊല്ലത്തിനിടയിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള കയ്‌പ്പേറിയ ഒരു വേനലായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ.വേനൽക്കാലങ്ങളിൽ ഒരിക്കലും വറ്റാതെ പത്ത് വർഷക്കാലം ഞങ്ങൾക്ക് ഒരുപാട് വെള്ളം തന്നതാണ് ഈ കിണർ. ആഴം വളരെ കൂടുതലാണെങ്കിലും മുമ്പൊന്നും കിണർ വറ്റിയിരുന്നില്ല. അയൽപക്കത്ത്മിക്കവരും വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരുമ്പോൾ പരാശ്രയമില്ലാതെ, പണം കൊടുക്കാ തെ ലിറ്ററ് കണക്കിന് വെള്ളം ഞങ്ങൾക്ക് കിണർ തന്നിരുന്നു. അതിനാൽ ഞങ്ങൾക്ക് മുൻവശത്തെ പകുതി വട്ടത്തി ലെ കിണർ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. ഈ പ്രാവശ്യം ആദ്യമായ് വീട്ടിലേക്ക് ആവശ്യമായ വെള്ളം രണ്ടു തവണ പണം കൊടുത്തു വാങ്ങേണ്ടി വന്നു. പത്തുകൊല്ലം മുമ്പ്, എന്റെ ഓർമ്മയിൽ പോലുമില്ലാത്ത ഒരു വേനൽക്കാലത്തെക്കുറിച്ച് അമ്മ പറഞ്ഞിരുന്നു. അന്ന് നാല് വയസായിരുന്നു എനിക്ക്. വളരെ ചെറുതായിരുന്നതു കൊണ്ട് വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അന്ന്എനിക്ക് മനസിലായിരുന്നില്ല.


സ്വരൺദീപ്
9 ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം