ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതിക്കു കാവലാളാകാം
പ്രകൃതിക്കു കാവലാളാകാം
പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര ഗണങ്ങളിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തിയ ഏക പ്രദേശമാണ് ഭൂമി. എത്രസുന്ദരമാണ് നമ്മുടെ ഭൂമി ! പക്ഷികളും മൃഗങ്ങളും പൂക്കളും പൂമ്പാറ്റകളും സുഷ്മജീവികളും ഇളം വെയിലും മാരിവില്ലുമെല്ലാമുള്ള ഭൂമി. കാടും കാട്ടാറുകളും മലനിരകളും താഴ് വാരങ്ങളുമെല്ലാമുള്ള മനോഹര തീരം.എല്ലാവരുടെയും ആവിശ്യത്തിനുള്ളത് ഇവിടെയുണ്ട്. അരുടെയും ആർത്തിക്കുള്ളത് ഇല്ല താനും. ആസൂത്രണമില്ലാത്ത അനിയന്ത്രിതമായ പ്രകൃതി ചൂഷണം ലോകത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണ്. ആഗോള താപനവും അനുബന്ധ പ്രശ്നങ്ങളും നമ്മുടെ പരിസ്ഥിതിയെയും താളം തെറ്റിച്ചു തുടങ്ങിയിരിക്കുന്നു. കോടാനുകോടി വർഷങ്ങളുടെ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ കാരണം. വനനശീകരണം, ആഗോളതാപനം, അംമ്ല മഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം രാസവസ്തുക്കളുടെ അമിതമായ ഉപയോഗം തുടങ്ങിയവ മൂലമുള്ള ദോഷങ്ങൾ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്പിന് ഭീഷണിയായി തുടങ്ങി.ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരുക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്തഅവസ്ഥയിലേക്ക് നീങ്ങുന്നു. എന്നിരുന്നാൽ തന്നെയും തുടർച്ചയായ രണ്ടു പ്രളയക്കെടുതികളിൽ നിന്ന് കേരളം കരകയറി തുടങ്ങുകയാണ്. കുറഞ്ഞ കാലയളവിൽ പെയ്ത അതിദീർഘ മഴയാണ് ഈ ദുരന്തങ്ങളുടെ പിന്നിലെന്നാണ് പൊതുവെ വിലയിരുത്തപെടുന്നത്. ഇത് ആഗോളതലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. ഹിമാചൽ പ്രദേശിൽ 70 വർഷത്തിലെ ഏറ്റവും ഉയർന്ന മഴയും, ബ്രസീലിൽ കാട്ടുതീയും പടരുകയാണ്.ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപെട്ട പകർച്ചവ്യാധികൾ തിരി ച്ചെത്തുന്ന വാർത്തകൾ നാം നിരന്തരം ശ്രവിച്ചുകൊണ്ടിരിക്കുന്നു. ഇന്നിതാ ലോകം കൊറോണ വൈറസിന് മുമ്പിൽ പകച്ചു നിൽക്കുന്നു. മാനവരാശിയുടെ തകർച്ചയ്ക്ക് കരണമായേക്കാവുന്ന ഇത്തരം ദുരന്തങ്ങൾ നാം മുന്നിൽ കാണേണ്ടതുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകാരികൾ മനുഷ്യർ തന്നെയാണ് എന്ന് മാത്രമല്ല മന: പൂർവ്വമായ ആസൂത്രണത്തോടെ പ്രക്രിതിയെ നശിപ്പിക്കുന്ന ഭൂമിയിലെ ഒരേയൊരു ജന്തുവിഭാഗവും മനുഷ്യർ തന്നെയാണ്. നാമെല്ലാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചാരിക്കാറുണ്ടല്ലോ. പരിസ്ഥിതിയെകുറിച്ചുള്ള ചിന്തകൾ പരിസ്ഥിതിദിനത്തിൽ ഒതുങ്ങി നിന്നാൽ മതിയോ? കാര്യമായ ഇടപെടൽ ആവശ്യമാണ്. പ്രകൃതി സമ്പത്ത് അമിതമായും അനാവശ്യമായും ഉപയോഗിക്കുന്നത് ഭാവി തലമുറയുടെ നിലനിൽപ്പിനെ അപകടത്തിലാക്കും. ഭൂമിയുടെ എല്ലാ സൗഭാഗ്യങ്ങൾക്കും അടിസ്ഥാനം സർവ്വചരാചരങ്ങളുടെയും സംതുലിതമായ നിലനിലപ്പണ്. അത് സംരക്ഷിക്കാൻ നമുക്ക് കൈകോർത്ത് പ്രകൃതിക്ക് കാവലാകാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ