എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ തിരിച്ചറിവ്
തിരിച്ചറിവ്
ഒരിക്കൽ ഒരിടത്ത് രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. രാമുവും വേണുവും. രാമു ജന്മനാ കൃഷി ഉപജീവനമാക്കി. എന്നാൽ വേണു സമ്പത്തിന്റെ അത്യാഗ്രഹത്താൽ ഖനനം തുടങ്ങി. രാമു തന്റെ കൃഷി നോക്കി നടത്തി ജീവിച്ചു. രാമുവിന് വലിയ ലാഭം ഇല്ലെങ്കിലും ദാരിദ്ര്യം കൂടാതെ ജീവിച്ചു. എന്നാൽ വേണുവിന് ആദ്യം കുറച്ച് ലാഭം കിട്ടി. അതിന്റെ അഹങ്കാരം അയാൾ കാണിച്ചു. അയാൾ രാമുവിനെയും കൃഷിയെയും പരിഹസിച്ചുകളിയാക്കുകയും ചെയ്തു. "എടാ മണ്ടാ കൃഷി ലാഭമല്ലാ, നീ എന്റെ കൂടെ കൂട്. നമുക്ക് ലാഭം കൊയ്യാം." എന്നാൽ രാമു മണ്ണിനെ മറന്ന് ഒന്നും ചെയ്യാൻ തയ്യാറായില്ല. വേണു തന്റെ ഖനനവും രാമു തന്റെ കൃഷിയും തുടർന്നു. കുറെ നാൾ കഴിഞ്ഞു. വേണുവിന് അതികഠിനമായ ജലക്ഷാമം അനുഭവപ്പെട്ടു. കുടിക്കാൻ പോലും വെള്ളമില്ലാ. വേണു ഭ്രാന്തനെപ്പോലെ അലഞ്ഞു. ഒടുവിൽ അയാൾ രാമുവിന്റെ കൃഷിയിടത്തിലെത്തി. രാമുവിന്റെ വയലിലെ ചെളിവെള്ളം അയാൾ വാരിക്കോരിക്കുടിച്ചു. രാമുവിനെ ജലക്ഷാമം ബാധിക്കാത്തെന്താണെന്ന് അയാൾ ചോദിച്ചു. താൻ മണ്ണിന്റെ മിത്രമാണ്, ശത്രുവല്ലാ. എന്ന് രാമു പറഞ്ഞു. നാം മണ്ണിനെ പരിപാലിച്ചാൽ നശിപ്പിക്കാതിരിക്കുന്ന പ്രകൃതി എല്ലാം നമുക്ക് തരുമെന്ന് വേണുവിന് മനസ്സിലായി. ലാഭമല്ലാ ലോകത്തിന്റെ അടിസ്ഥാനം എന്ന് വേണു മനസ്സിലാക്കി. അയാൾ ഖനനസ്ഥലം മണ്ണിട്ട് മുടി കൃഷി ആരംഭിച്ചു. പിന്നെ വേണുവിന് ജലത്തിനോ മറ്റൊന്നിനുമോ ക്ഷാമമുണ്ടായില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ