എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി നേരിടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി നേരിടാം


ലോകത്തെ ഭീതിയിലാഴ്‌ത്തിയ വൈറസാണ് കൊറോണ. മനുഷ്യനെ കാർന്ന് തിന്നുന്ന പുതിയ വൈറസാണ് കൊറോണ. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും കാട്ടുതീ പോലെ പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഒരു വൈറസാണിത് .ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. വൈറസ് കണ്ടുപിടിച്ചത് 2019-ൽ ആണ്. അതുകൊണ്ടാണ് ഇതിനെ കോവിഡ് 19 എന്നു പറയപ്പെടുന്നത്. കൊറോണ എന്ന വൈറസിന്റെ പ്രാരംഭലക്ഷണങ്ങൾ പനി, ചുമ,ശ്വാസതടസ്സം എന്നിവയാണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധചികിത്സയോ ഇല്ല. ഈ രോഗം പകരുന്നത് സമ്പർക്കം വഴിയാണ്. ഈ വൈറസിനെ നേരിടാൻ ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാലകൊണ്ട് മറയ്‌ക്കുക. കൈകൾ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്യുക. നമ്മൾ മറ്റുള്ളവരുമായി അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ ഈ വൈറസിനെ നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടുകയും ചെയ്യാം.

അബിൻ എ
2 C എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം