സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധ മാർഗങ്ങൾ
രോഗപ്രതിരോധ മാർഗങ്ങൾ
ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു വൻവിപത്തായി മാറിയിരിക്കുകയാണ് കൊറോണ വൈറസ് (covid19). എന്ന രോഗബാധ ശാസ്ത്ര വികസനത്തിനോടൊപ്പം വളരുന്ന ഈ ലോകത്തിന് ഈ രോഗത്തെ ചെറുക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല അതിനാൽ പ്രതിരോധം എന്ന മാർഗം മാത്രം ആണ് ലോക ജനതയുടെ മുന്പിലുള്ളത്. ``രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് ´´ എങ്ങെനെയെല്ലാം ഈ കൊറോണ വൈറസ്നെ പ്രതിരോധിക്കാം???
കൊറോണ വൈറസ് മനുഷ്യന്റെ സമ്പർക്കത്തിലൂടെ പടരുന്നു. അതിനാൽ കഴിയുന്നതും സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനു ഉള്ളിലായിരിക്കാൻ നമ്മുക്ക് പരിശ്രമിക്കാം. ശരീരങ്ങൾ തമ്മിൽ സാമൂഹിക അകലവും മനസുകളിൽ നാം ഒന്നാണ് നമ്മുടെ രാജ്യത്തിനു വേണ്ടി ഒന്നായി പൊരുതുകയാണ് എന്ന ചിന്തയോടെ വീടുകളിലായിരിക്കാം. stay home stay safe എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ രാജ്യത്തിനു വേണ്ടി വീടുകളിൽ ഇരുന്ന് പൊരുതാം. കേവലം ഈ ദിവസങ്ങളെ വെറുതെ വീട്ടിലിരിക്കുന്ന ദിവസങ്ങളായി കണക്കിലെടുക്കാതെ ഈ ദിനങ്ങൾ രാജ്യത്തിനു വേണ്ടിയുള്ള പ്രാത്ഥന ദിനങ്ങളാക്കാം. (ശുചികരണം അതിപ്രധാനം) ശുചികരണം പ്രതിരോധനത്തിന് അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. വ്യക്തി ശുചിത്വവും അതുവഴി ഉള്ള സാമൂഹിക ശുചിത്വത്തിലൂടെയും കോറോണയെ നമ്മുക്ക് പ്രതിരോധിക്കാനാകും. വിവിധ സ്ഥലങ്ങളായി സഞ്ചരിക്കുന്ന നമുക്ക് കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂടുതലായതിനാലാണ് ശുചികരണം പ്രധാനമാവുന്നത്.നമ്മുടെ കൈ തൊടുന്ന ഓരോ സ്ഥലങ്ങളിലും കൊറോണ മറഞ്ഞിരിക്കുന്നതിനുള്ള സാധ്യത ഉണ്ട്. അതിനാൽ കൈ കഴുകി വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്. ഇതിനായി സാനിറ്റിസെർ പോലെയുള്ളവ ഉപയോഗിക്കാം. ഈ അവസരത്തിൽ മാസ്ക് ധരിച്ചു പുറത്തിറങ്ങാം. സ്വയം സംരക്ഷണം രാജ്യത്തിനു ആകെയുള്ള സംരക്ഷണമാവട്ടെ. (ഇത് നമ്മുടെ ഉത്തരവാദിത്വമാണ്) ഈ രോഗബാധയെ ചെറുക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം തന്നെയാണ്. നമ്മുടെ ലോകത്തെയും, രാജ്യത്തെയും സംബന്ധിച്ച ഏതു വലിയ പ്രശ്നങ്ങളും നമ്മെയും സംബദ്ധിച്ചതാണ്. "ഇതെന്റെ രാജ്യമാണ്, ഞാൻ കാരണം എന്റെ രാജ്യം നശിക്കരുത് ", ഈ ചിന്ത മനസ്സിൽ കരുതികൊണ്ട് രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ എല്ലാ നിർദേശങ്ങളെയും പൂർണമായും അനുസരിക്കാൻ നാം വിദേയരാവണം. നമ്മെ കൊണ്ട് കഴിയുന്ന വിധത്തിലുള്ള സംഭാവനകൾ രാജ്യത്തിനു സമർപ്പിക്കാനും ശ്രദ്ധിക്കാം. തെറ്റായ പ്രചാരണങ്ങൾ രാജ്യത്തെങ്ങും പടരുകയാണ്, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും പ്രചരിപ്പിക്കുന്നവരെ തിരുത്താനും നമുക്ക് പരിശ്രമിക്കം. ഇങ്ങനെ ചെയ്യുന്നവർ നമ്മുക്ക് ചുറ്റുമുണ്ട്, അവരെ തിരുത്താനും വാർത്ത മാധ്യമങ്ങളിൽ കൃത്യതയോടെ വരുന്നതും മാത്രം വിശ്വസിക്കുക പ്രചരിപ്പിക്കുക. (പ്രാത്ഥന എന്ന മരുന്ന്) ഈ കോറോണകാലഘട്ടത്തിൽ വീട്ടിലായിരിക്കുന്ന നമ്മുക്ക് ഈ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന നിമിഷങ്ങളാണ്, ആ സമയം കുടുംബം ഒന്നിച്ചു, ജാതി മത ഭേദമന്യേ എല്ലാ കുടുംബങ്ങളും സ്വന്തം വീടുകളിലായിരുന്നുകൊണ്ട് ലോകത്തിന് മുഴുവൻ വേണ്ടി പ്രാത്ഥിക്കുക. കൊറോണ പടർന്നവരെ ആക്ഷേപിക്കാതെ അവരെ നെഞ്ചോട് ചേർത്ത് തന്റെ സഹോദരങ്ങളെ പോലെ അവർക്കു വേണ്ടി പ്രാത്ഥിക്കാം. നാമെല്ലാവരും ഒരു കുടുംബമാണെന്ന് സ്വതം കുടുംബങ്ങളിൽ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ ഈ മഹാമാരിയെ നമ്മുക്ക് ഒന്നിച്ചു നേരിടാം. ഓർക്കുക : prevention is better than cure.... ഒന്നിച്ചു പ്രതിരോധിക്കാം ഈ മഹാമാരിയെ.. വീണ്ടെടുക്കാം നമ്മുടെ രാജ്യത്തെ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ