ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/രാപ്പകലിലെ ഓർമ്മക‍‍ൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാപ്പകലിലെ ഓർമ്മക‍‍ൾ | color=2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാപ്പകലിലെ ഓർമ്മക‍‍ൾ

ഏകയായ് അവൾ കാത്തിരുന്നു.
ഉമ്മറപ്പടിയിലായ് കാത്തിരുന്നു.
ഉള്ളിലെ സങ്കടങ്ങളൊതുക്കി തന്നെ
മനസ്സുരുകി കരഞ്ഞേ ഇരുന്നു.
പണ്ടൊരിക്കൽ ഒരുമിച്ചിരുന്ന കാലം
കഥയുമായി മൂളിയിരുന്നില്ലെ ഞാൻ
നീ തന്ന ഒാരോ സ്നേഹത്തിലും
ആയിരം ഓർമ്മകളിൽ വീണു പോയി.
ഓരോ ദിവസവും ഒാർത്തിരുന്നപ്പോഴും
ഹൃദയത്തിലെ വിങ്ങൽ മായുകില്ല.
സൗന്ദര്യ മയമായുള്ളതെന്തും
നിന്നെത്തിരുത്താതെ പോയി ഞാൻ.
കാലമെങ്ങും മാറി മാറി പോയി
മൂകയായ് ഞാനും മാറിപ്പോയി.
കാത്തിരുന്നാ ഉമ്മറപ്പടിയിലും
നിഴലുകൾ ഓരോന്നായി പതിഞ്ഞിരുന്നു.

ഫാത്തിമത്ത് ഫഹീമ
9A [[|ജി.എച്ച്.എസ്.എസ്. ഷിരിയ]]
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം