പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • രചനയുടെ പേര്* പ്രവാസി* കുട്ടി
  • [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ പ്രവാസി ജീവിതം | കോവിഡ് കാലത്തെ പ്രവാസി ജീവിതം ]
  • [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/
പെയ്ത മഴ തൻ താളം തേടി]]

പെയ്ത മഴ തൻ താളം തേടി

നിലാവിൽ ചന്തം മറഞ്ഞ രാവിൽ

ഞാൻ ഇരിപ്പു ജനലിനരികിൽ 
ഈ തുലാമഴ തൻ താളം കേട്ടു
നിദ്രയിൽ മുഴുകിയ മനസ്സുകൾ സ്വപ്ന തേരിൽ 
കയറി യാത്രയാകവെ
എൻ മനസ്സ് ഓർമ്മയിലെ മഴ തേടി യാത്രയാകുന്നു
ഇടവപ്പാതിയിലെ ഇടി മഴയിൽ
ഇടവഴിയിലൂടെ നടന്നു വന്നതും
കോരിച്ചൊരിഞ്ഞ  കർക്കിടക പേമാരിയിൽ
കൂട്ടുകാരുമൊത്ത് നനഞ്ഞതും
പുള്ളി കുട വച്ചു നീട്ടി പുഞ്ചിരിച്ച
തോഴിയെ തോട്ടിൽ തള്ളിയിട്ടതും 

പാവാടയിൽ ചേറു ചായം പൂശിയ ചെക്കനോട് ന്ന് വഴക്കിട്ട് തും

ഓർമയിൽ എത്രയോ ദൂരെയായി.... 
ചേമ്പില ചൂടി വന്നപ്പോൾ അച്ഛൻ
ചൂരൽ കൊണ്ട് തല്ലി അതും
സുന്ദരി എന്ന് ചൊല്ലി ചെല്ല
കഥകൾ പറഞ്ഞ് ഒരു ഏട്ടനും
കുളിരുന്ന മഴയിൽ മാറോടുചേർത്ത് ഉറക്കിയ
അമ്മതൻ താരാട്ടും വീണ്ടും ഓർമയിൽ
എത്രയോ എത്രയോ ദൂരെയായി
ഇനിയും ഒന്നും കൂടെ എന്നു
മനസ്സ് കൊതിക്കുന്നു എന്നാൽ
തിരിഞ്ഞൊന്നു നോക്കവേ വന്ന വഴികൾ
ദൂരെ മറഞ്ഞു പോയി....
വീണ
7A പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത