ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വഴികൾ
ശുചിത്വത്തിന്റെ വഴികൾ
ശുചിത്വമെന്നാൽ വൃത്തി എന്നാണ് അർത്ഥമാക്കുന്നത്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം,വിദ്യാലയശുചിത്വം,സാമൂഹികശുചിത്വം എന്നിങ്ങനെ ഇതിനെ നമുക്ക് വിഭജിക്കാം. വ്യക്തിശുചിത്വം: ഒരു വ്യക്തി ശാരീരികമായി എത്രത്തോളം ശുചിത്വം പാലിക്കുന്നുവെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ദിവസവും രാവിലെ എഴുന്നേറ്റാലുടൻ പല്ല് തേക്കുക,മുഖം കഴുകുക,കുളിക്കുക,നഖംവെട്ടി വൃത്തിയാക്കുക,മുടിചീകി വൃത്തിയാക്കുക ഇവയെല്ലാം വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നു.നഖം വെട്ടി വൃത്തിയാക്കുന്നതിലൂടെ നഖത്തിന്റെ ഇടയിൽ അഴുക്ക് കയറുന്നതും അങ്ങനെ കീടാണുക്കൾ ഉള്ളിൽ പ്രവേശിക്കുന്നതും തടയാനാകും.ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകണം.മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകണം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം.കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കണം.ഇങ്ങനെയൊക്കെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാൻ സാധിക്കും. ഗൃഹശുചിത്വവും പരിസരശുചിത്വവും: വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.ബുക്കുകളും മറ്റും അടുക്കിവയ്ക്കുക,ചിലന്തിവലയും പൊടിയും അടിച്ചുവൃത്തിയാക്കുക,കക്കൂസും കുളിമുറിയും ലോഷനുപയോഗിച്ച് കഴുകി വൃത്തിയാക്കുക,തറ തുടച്ച് വൃത്തിയാക്കുക.ഇങ്ങനെ നമുക്ക് വീട് വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും.ഭക്ഷണ അവശിഷ്ടങ്ങൾ വളമായി ഉപയോഗിക്കുക,പ്ലാസ്റ്റിക് കവറുകളും മറ്റും വലിച്ചെറിയാതെ ഒരു ചാക്കിലാക്കി സൂക്ഷിച്ച് കോർപ്പറേഷനിൽ നിന്ന് അവ ശേഖരിക്കാൻ വരുന്നവരെ ഏൽപ്പിക്കുക,കഴിവതും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക.ഇങ്ങനെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. വിദ്യാലയശുചിത്വം: നമ്മൾ പഠിക്കുന്ന വിദ്യാലയവും നമ്മുടെ വീട് പോലെ വൃത്തിയായി സൂക്ഷിക്കണം.ക്ലാസ് മുറികൾ എല്ലാ ദിവസവും തൂത്ത് വൃത്തിയാക്കണം,പേപ്പറും മറ്റും ക്ലാസ്സിൽ കീറിയിടാതിരിക്കണം,ചെടികൾ വച്ച് പിടിപ്പിക്കണം,പച്ചക്കറി തോട്ടം നിർമ്മിക്കണം.ഇങ്ങനെ നാം പഠിക്കുന്ന വിദ്യാലയവും ഒരു പൂങ്കാവനമാക്കി മാറ്റാൻ നമുക്ക് സാധിക്കും. സാമൂഹികശുചിത്വം: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക,പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താതിരിക്കുക,റോഡിൽ തുപ്പാതിരിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക,മാസ്ക്ക് ധരിക്കുക.ഇങ്ങനെ നമുക്ക് സാമൂഹികശുചിത്വം പാലിക്കാൻ സാധിക്കും. ഇങ്ങനെ ശുചിത്വം നമ്മൾ പാലിക്കുകയാണെങ്കിൽ രോഗങ്ങൾ വരാതെ തടയാൻ ഒരു പരിധിവരെ നമുക്ക് സാധിക്കും.ശുചിത്വം നമ്മുടെ സംസ്ക്കാരത്തിന്റെ ഒരു ഭാഗമാക്കി മാറ്റാൻ നാം എല്ലായിപ്പോഴും ശ്രമിക്കണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം