സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ ശുചിത്വബോധം മനുഷ്യ നന്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
08:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വബോധം മനുഷ്യ നന്മയ്ക്ക്


മനുഷ്യന് തന്റെ ജീവിതത്തിൽ വേണ്ടതൊന്നാണ് വൃത്തി അഥവാ ശുചിത്വം. വൃത്തിയുള്ള ഒരു അന്തരീക്ഷം സ്വസ്ഥമുള്ള ഒന്നാണ്. ശുചിത്വം വഴി നമുക്ക് ആരോഗ്യം ലഭിക്കുന്നു. എന്താണ് ആരോഗ്യം?രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത്.ഈ ആരോഗ്യം ലഭിക്കുന്നതിനായി നാം ശുചിത്വം പാലിക്കണം ഒപ്പം വ്യക്തി ശുചിത്വവും. ഇന്ന് ലോകമെമ്പാടും മഹാമാരിയായ കൊറോണ (കോവിഡ് - I9) യുടെ പിടിയിലാണല്ലോ. ഈ അവസ്ഥയിൽ നമുക്ക് ഈ വൈറസിനെ തടുക്കാനുള്ള ഏക രക്ഷാമാർഗ്ഗം അഥവാ പോംവഴി വ്യക്തി ശുചിത്വമാണ്. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ഉത്സാഹിക്കാറില്ല. പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതേ സമയം വൻരാജ്യങ്ങളിൽ ശുചിത്വം പാലിക്കുന്നതിൽ ചെറിയ പിഴവ് വന്നാൽ അതിന് ശിക്ഷ ഉറപ്പായിരിക്കും. നാം ഇങ്ങനെയായാൽ ലോകം മുഴുവൻ ഒരു മാലിന്യ കൂമ്പാരമായി മാറും. അതിനാൽ നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം.നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം'ആദ്യം ശുചിത്വ ബോധം ഉണ്ടാവുക. തുടർന്ന് ശുചീകരണം നടത്തുക. കുട്ടികളായ നമ്മൾ വിദ്യാലയത്തിലും വീട്ടിലും ശുചിത്വം പാലിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും സാധിക്കും.രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നാം അറിവു നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.....

അഞ്ജന.എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം