സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്


പച്ച പുൽപ്പുറങ്ങളാൽ സുന്ദരമായിരുന്നെൻ പ്രപഞ്ചം
സസ്യജന്തുജാലങ്ങളുൾപ്പെടെയുള്ള യീധരണി
എന്നാലിന്നെത്രയോ നാശത്തിലാഴ്ന്നുപോയ്
വെമ്പൽ കൊണ്ടിടുന്നു മർത്യൻ സുഖജീവിതത്തിനായ്
ചൂഷണം ചെയ്തീടുന്നു പ്രകൃതി വിഭവങ്ങളെ
പ്രകൃതി തൻ നാശം കണ്ടീലെന്നു നടിക്കിലും
ഭവിഷ്യത്തനുഭവിച്ചേ മതിയാവൂ മർത്യൻ
പ്രകൃതിക്ഷോഭത്താലുലയുന്നു മാനവകുലം
തകർന്നടിയുന്നു പിറന്നൊരീ മണ്ണിൽ
കരുതീടാം പ്രകൃതിയെ നാളെയുടെ തലമുറയ്ക്കായ്
കാത്തീടാം പ്രകൃതിയെ തൻ സുതനെന്ന പോലെ
പ്രയത്നിച്ചീടാം നമുക്കൊത്തൊരുമിച്ച്
പ്രതിഞ്ജ യെടുക്കാം നല്ലൊരു നാളേയ്ക്കായ്
 

ഏയ്ഞ്ചൽ എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത