സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/മലിനീകരണം ഇന്നലെ, ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനീകരണം ഇന്നലെ, ഇന്ന്


നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരായിരം വർഷങ്ങൾക്കു മുൻപ് ഈ മലിനീകരണം നമുക്ക് ഒരു പ്രശ്നമേ ആയരുന്നില്ല ഇതിനുപല കാരണംമുണ്ട്. മുൻകാല അ വശിഷ്ടങ്ങൾ പ്രാധാനമായും മനുഷ്യനിർമ്മിതങ്ങൾ ആയിരുന്നു. ഇവ സ്വാഭാവികമായ രീതിയിൽ ജീർണ്ണിച്ചു പോയിരുന്നു. കാരണം വലിച്ചെറിയപ്പെട്ടിരുന്ന ഈ മാലിന്യങ്ങളത്രയും നൈസർഗികങ്ങളാ യിരുന്നു. ഇത്തരം മാലിന്യങ്ങൾ ദ്രവിച്ചു പോകാൻ എളുപ്പമായിരുന്നു. ജനസംഖ്യാനുപാതം വളരെ കുറവായതിനാൽ ഉണ്ടാക്കപ്പെട്ടിരുന്ന മാലിന്യങ്ങളുടെ തോതും നന്നേ കുറവായിരുന്നു. കാലക്രമേണ ലോകത്തിലെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചു ഒപ്പം മാലിന്യങ്ങളും. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം ആഹ്വാനം അനുസരിച്ച് ലോകം മുഴുവൻ ഈ ആഘോഷം നടത്തുന്നുണ്ട്.ലോകത്ത് പരിസ്ഥിതിക്ക് വരുന്ന വലിയനാശം മലിനീകരണംതന്നെ യാണ്. മലിനീകരണം ലോകത്തെ ജീവന്റെ നിലനിൽപ്പിനുതന്നെ ഭീഷണിആയിക്കൊണ്ടിരിക്കയാണ്. വായുമലിനീകരണവും, ജലമലിനീകരണവും, മണ്ണിന്റെ മലിനീകരണവും ലോകത്തെ ജീവന്റെ നില നിൽപ്പിനു തന്നെ ഭീഷണിയാണ്. ഈ മലിനമായ വായു ശ്വസിക്കുന്നത്കൊണ്ട്തന്നെ ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങൾക്ക് അലർജി, ആസ്മ തുടങ്ങിയ അനേകം രോഗങ്ങൾ ഉണ്ടാകുകയും ഈ രോഗങ്ങളുടെ ചികിത്സയ്ക്കുതന്നെ കോടിക്കണക്കിനു രൂപ ചിലവഴിക്കേണ്ടി വരികയും ചെയ്യുന്നു. വായുവിൽ ഉണ്ടാകുന്നമലിനീകരണം കൊണ്ട് കൃഷിക്ക് ദോഷങ്ങൾ ഉണ്ടാകുന്നുണ്ട്. വായുവിന്റെ ഉപരിമണ്ഡലത്തിൽ ഓസോൺപാളിയിൽ വരുന്ന തകരാറു കൊണ്ട് ഭൂമിയിൽ എത്തുന്ന അൽട്രാവയലറ്റ് കിരണങ്ങൾ വൻതോതിൽ കൂടുന്നു ഇതും ഭാവിയിൽ രോഗത്തിന് കാരണമാകും. കീടനാശിനികൾ, രാസ വളങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ ഉപയോഗം കൊണ്ട് മണ്ണും, ജലവും മലിന മാകുന്നു.ഇങ്ങനെ നാനാതുറകളിൽ നിന്നുള്ള മലിനീകരണപ്രശ്നങ്ങൾ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ ഇന്ന് അവലംബിച്ചു പോരുന്ന ഉൽപ്പാദന രീതികൾ, കാർഷിക വൃത്തികൾ തുടങ്ങി മനുഷ്യന്റെ ഒട്ടുമിക്ക ദൈനം ദിന പ്രവർത്തനങ്ങളും ഏതെങ്കിലും തരത്തിലുള്ള മലിനീകരണത്തിന് കാരണമാകുന്നു.അത് കൊണ്ട് നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കളയാതെ കാത്ത് സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് കരുതി പ്രകൃതിയെ സംരക്ഷിക്കുക....

അർച്ചന.എ.കെ
7 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം