ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണയുടെ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
08:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ദുരന്തം | color= 4 }} കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ദുരന്തം

കുണ്ടംകുഴിയിലെ ഒരു ചെറിയ ഗ്രാമത്തിലെ ദീപിക ക്യാർട്ടേർസിലെ നാലാം മുറിയിൽ താമസിക്കുന്ന യുവതിയാണ് മീനാക്ഷി .രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട്ടെ കണ്ണൻ സ് ഷോപ്പിൽ ജോലിക്ക് പോകും. ഭർത്താവ് രമേശൻ പെയിൻ്റിംഗ് ജോലിക്ക് അലാമിപ്പള്ളിയിൽ പോകും. ഇവർക്ക് ഒരു കുട്ടിയുണ്ട്. അവൻ്റെ പേരാണ് അർജുൻ.എല്ലാവരും വിളിക്കുന്നത് അച്ചു എന്നാണ്. സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ചൈനയിൽ നിന്നും കൊറോണ ഇന്ത്യയിലേക്ക് വന്നതിനെ തുടർന്ന് ലോക് ഡൗൺപ്രഖ്യാപിച്ചു. അതോടെ അച്ചുവിൻ്റെ സ്കൂൾ അടച്ചു പൂട്ടി. അവൻ്റെ അമ്മയുടെ ഷോപ്പും അടച്ചു.എല്ലാവരും വീട്ടിൽത്തന്നെ. സകൂൾ അടച്ചതിനാൽ അച്ചു ആകെ വിഷമിച്ചു. അച്ഛൻ പെയിൻറിങ്ങ് ജോലി നഷ്ടപ്പെട്ടതിലും ' അച്ചുവിനെ അമ്മ പുറത്തൊന്നും കളിക്കാൻ വിട്ടില്ല. വീട്ടിലിരുന്ന് പുസ്തകവും ടി.വി യും കണ്ടു മടുത്തു. വിഷുവും, പൂരവും ഇല്ലാത്തതിനാൽ അച്ചുവിന് വല്ലാത്ത വിഷമം വന്നു.ജോലി ഇല്ലാത്തതിനാൽ അച്ഛൻ്റെ കൈയിൽ പൈസ കുറവായിരുന്നു.കൊ റോണ കാരണം ആഘോഷങ്ങളും ഇല്ലാതായി. കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം നഷ്ടപ്പെടുന്ന വേദന അവൻ്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.ഇനി അടുത്തവർഷമെങ്കിലും ഈ സന്തോഷങ്ങളെല്ലാം തിരിച്ചുപിടിക്കണം അതിന് കൊറോണയെ തുരത്തണം. അതിന് കരുതലോടെ വീട്ടിലിരുന്ന് പൊരുതിയേ പറ്റൂ. അവൻ മനസ്സിലുറച്ചു

ABH1NAVi K. T
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ