എ.എൽ.പി.എസ്.ആമയൂർ നോർത്ത്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ ദിനങ്ങൾ


കൂട്ടരേ നമ്മൾക്കൊത്തൊരുമിച്ചൊരു
ചെടികളും വിത്തും നട്ടിടാലോ
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നിനി
പാചകമൊക്കെ ചെയ്തിടാലോ
മാമ്പഴജ്യൂസും ചക്ക പഴുത്തതും
മാധുര്യമോടെ രുചിച്ചിടാലോ
പാട്ടൊന്ന് കേട്ടും ചിത്രം വരച്ചും
വീട്ടുകാരൊന്നിച്ച് രസിച്ചിടാലോ
പുറത്തൊന്നിറങ്ങാതെ തൊടിയിലും മുറ്റത്തും
ഓടിക്കളിച്ചു രസിച്ചിടാലോ
വള്ളിച്ചാട്ടങ്ങളും സൈക്കിൾ ചവിട്ടലും
ഷട്ടിൽ കളിയും രസിച്ചിടാലോ
ചന്ദ്രനെ നോക്കി ഇരിക്കാമല്ലോ
മുത്തശ്ശിക്കഥ കേട്ടുറങ്ങാമല്ലോ
പുറത്തെങ്ങും ഇറങ്ങാതെ
വീടു ശുചിയാക്കി
കൊറോണയെ നമുക്ക് ചെറുക്കാമല്ലോ
കൈകൾ സോപ്പിട്ട് കഴുകാമല്ലോ
വ്യക്തി ശുചിത്വം തുടരാമല്ലോ
അങ്ങനെയങ്ങനെ ലോക്ക് ഡൗൺ കാലവും
നന്നായ് നമുക്ക് രസിച്ചുതീർക്കാം.
 

അനികേത്.എം.ദാസ്
3A എ.എൽ.പി.സ്കൂൾ ആമയൂർ നോർത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത