എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/അക്ഷരവൃക്ഷം
വെക്കേഷൻ.
വെക്കേഷനിന്ന് പാഴ്...
വെക്കേഷനിന്ന് പാഴ്...
പാർക്കിൽ പോകാൻ പറ്റീല്ല...
ബീച്ചിൽ പോകാൻ
പറ്റീല്ല...
അമ്മ വീട്ടിൽ പോകാൻ
പറ്റീല്ല...
ഊഞ്ഞാലാടാൻ പറ്റീല്ല...
മണ്ണപ്പം ചുട്ട് കളിക്കാൻ പറ്റീല്ല...
കുളത്തിൽ നീന്താൻ പറ്റീല്ല...
വെക്കേഷനിന്ന് പാഴ്...
വെക്കേഷനിന്ന് പാഴ്...
അപ്പുപ്പൻ്റേംഅമ്മുമ്മേടേം വിഷുകൈനീട്ടം കിട്ടീല്ല...
കമ്പിത്തിരിയും കൊരോപ്പും മത്താപ്പുമൊന്നും കിട്ടീല്ല..
വെക്കേഷനിന്ന് പാഴ്...
വെക്കേഷനിന്ന് പാഴ്...
കാത്തു കാത്തിരുന്നൊരു കാലം, ഈ വെക്കേഷൻ കാലം.
കാത്തു കാത്തിരുന്നൊരു വിനോദയാത്രയും ഇല്ലാതായ് .
ഇത് കൊറോണക്കാലം ഇത് ഭയപ്പെടുത്തും കാലം
കൂട്ടിലടക്കും കാലം
ഇത് വീട്ടിലടക്കും കാലം.
വെക്കേഷനിന്നും പാഴ് ...
വെക്കേഷനിന്നും പാഴ് ...
കാത്തിരിക്കാം കാത്തിരിക്കാം
കൊറോണ മാറും കാലത്തിനായ് .
വീട്ടിലിരിക്കാം പ്രതിരോധിക്കാം
ഒന്നിച്ചൊന്നായ് പൊരുതിടാം .
എങ്കിലും..., എങ്കിലും....
എൻ്റെ
വെക്കേഷനിന്ന് പാഴ്
വെക്കേഷനിന്ന് പാ.. ഴ്.
[[പ്രമാണം:Vacation|ചട്ടം|നടുവിൽ|Written by Arundhanthi CP,SDPY Model LPSവലിയ എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്]]