സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കോവിഡ്
ഏകദേശം അറുപതു വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ ഈ ഭൂമിയിൽ വന്നത്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലാണ് ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നത്. കാലം കഴിഞ്ഞപ്പോൾ കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്നാൽ ഞങ്ങളെ തുരത്താനുള്ള മരുന്നുകളോ, വാക്സിനുകളോ കണ്ടുപിടിക്കാൻ ബുദ്ധിമാന്മാരായ മനുഷ്യർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുമ, പനി,ന്യുമോണിയ, ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം ഇവയൊക്കെയാ ഞങ്ങളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ. ഞങ്ങൾ മനുഷ്യന്റെ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുളളിൽ നമ്മുടെ ലക്ഷണങ്ങൾ കാണിക്കും. സാധാരണ ജലദോഷപ്പനി മുതൽ സെപ്റ്റിസീമിയ ഷോക്ക് വരെ ഞങ്ങളുടെ യുവതലമുറ ഉണ്ടാക്കും. 19 വയസ്സായ യുവാക്കൾ കൂടുതൽ കാര്യക്ഷമത ഉള്ളവർ ആയതുകൊണ്ട് മനുഷ്യർ ഞങ്ങൾക്ക് പുതിയ പേരും നൽകി "കോവിഡ് -19 “. ആദ്യഘട്ടത്തിൽ ഞങ്ങൾ നാല് ദിവസം വരെ നീണ്ടുനിൽക്കുന്ന പനിയും, ജലദോഷവും ഉണ്ടാക്കുമെങ്കിലും പിന്നെ ഞങ്ങൾ ന്യുമോണിയ, ശ്വാസതടസ്സം, സെപ്റ്റിക് ഷോക്ക് ഒക്കെ ഉണ്ടാക്കും. മനുഷ്യന്റെ രക്തസമർദ്ദം താഴ്ത്തി ആന്തരികാവയവങ്ങളെ സ്തംഭിപ്പിക്കുന്നതാണ് നമ്മുടെ എറ്റവും വലിയ വിനോദം. സ്‌പോഞ്ചുപോലെയുള്ള ശ്വാസകോശമാണ് മടിയന്മാരായ യുവതലമുറയ്ക്ക് ഏറ്റവും ഇഷ്ടം. ഒരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന ശരീരസ്രവങ്ങളിലൂടെയും മൃഗങ്ങളിലുടെയും മറ്റൊരാളിലേക്ക് അതിവേഗം സഞ്ചരിക്കാൻ കഴിയും എന്നതാണ് നമ്മുടെ എറ്റവും വലിയ കഴിവ്. പക്ഷെ ഇന്ന് മനുഷ്യരെല്ലാവരും ഇടയ്ക്കിടെ കൈകൾ കഴുകുന്നതും മാസ്ക് ധരിക്കുന്നതും നമ്മുടെ സഞ്ചാര പാതയ്ക്ക് ഒരു വെല്ലുവിളി ആയിരിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതും, യാത്രകൾ ഒഴിവാക്കുകയും കൂടി ചെയ്തപ്പോൾ പുതിയ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമോ എന്ന സംശയത്തിലാണ് ഞങ്ങൾ . എല്ലാം ഒരു പ്രതീക്ഷയായി ബാക്കിവച്ചുകൊണ്ട്....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം